ADVERTISEMENT

ബെംഗളൂരു∙  ആത്മ നിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്തെ വിമാന നിർമാണ മേഖല വൻ വളർച്ച കൈവരിച്ചതായി വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി. ബെംഗളൂരുവിലെ എയർക്രാഫ്റ്റ് സിസ്റ്റംസ് ആൻഡ് ടെസ്റ്റിങ് എസ്റ്റാബ്ലിഷ്മെന്റ്(എഎസ്ടിഇ) സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച രാജ്യാന്തര ഫ്ലൈറ്റ് ടെസ്റ്റ് സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം. 

നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച തദ്ദേശീയമായി യുദ്ധ വിമാനങ്ങളുടെ നിർമാണം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. യുദ്ധവിമാനങ്ങളുടെ വികസനത്തിൽ രാജ്യം കൈവരിച്ച നേട്ടങ്ങളിൽ  എഎസ്ടിഇക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. എഎസ്ടിഇ കമഡോർ കമൻഡാന്റ് എയർ മാർഷൽ ബി.ആർ.കൃഷ്ണ, എഎസ്ടിഇ കമൻഡാന്റ് ജെ.മിശ്ര എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com