ADVERTISEMENT

ബെംഗളൂരു ∙ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ശിക്കലിഗ സമുദായാംഗങ്ങളെ നിർബന്ധിത മതപരിവർത്തനത്തിനു വിധേയരാക്കിയെന്ന കേസിൽ പാസ്റ്റർമാർ ഉൾപ്പെടെ 15 പേർ അറസ്റ്റിൽ. ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ഭാര്യ നിർബന്ധിക്കുന്നതായി ചൂണ്ടിക്കാട്ടി സമ്പത്ത് എന്നയാൾ  ഓൾഡ് ഹുബ്ബള്ളി പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്.

പ്രദേശത്തെ ചില ഗുണ്ടാനേതാക്കളുടെ സഹായത്തോടെ സമുദായാംഗങ്ങളെ ഭീഷണിപ്പെടുത്തിയാണ് പാസ്റ്റർമാർ മതംമാറ്റശ്രമം നടത്തുന്നതെന്നും പരാതിയിൽ ആരോപിച്ചു. ഇതിനെതിരെ  കർശന നടപടി ആവശ്യപ്പെട്ട് തീവ്രഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ ശിക്കലിംഗ സമുദായ പ്രതിനിധികൾ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം നടത്തി.

കർണാടക സർക്കാർ സെപ്റ്റംബറിൽ മതവിശ്വാസ സ്വാതന്ത്ര്യ സംരക്ഷണാവകാശ ബിൽ പാസാക്കിയതിനെ തുടർന്ന് പൊലീസ് നടപടി ശക്തമാക്കി. നിർബന്ധിത മതംമാറ്റത്തിന് പ്രേരിപ്പിക്കുന്നവർക്ക് 3–10 വർഷം വരെ തടവും 1 ലക്ഷം രൂപ വരെ പിഴയും ഉറപ്പാക്കുന്ന നിയമമാണിത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com