വന്നു, ഇലക്ട്രോണിക് സിറ്റിയിൽ സ്മാർട്ട് ബസ് സ്റ്റോപ്പ്
Mail This Article
×
ബെംഗളൂരു∙ നഗരത്തിലെ ആദ്യ സ്മാർട്ട് ബസ് സ്റ്റോപ്പ് ഇന്ന് ഇലക്ട്രോണിക് സിറ്റിയിൽ പ്രവർത്തനം ആരംഭിക്കും. ഇൻഡസ്ട്രിയൽ ടൗൺഷിപ് അതോറിറ്റിയാണ് (എലിസിറ്റ) ബസ് സ്റ്റോപ്പ് നിർമിച്ചത്. ഇൻഫോസിസ് അവന്യൂവിലെ എയർപോർട്ട് ബസ് ടെർമിനലിൽ നിർമിച്ച ആദ്യ സ്റ്റോപ്പിന്റെ ഉദ്ഘാടനം ഇന്ന് 12നു ബിഎംടിസി എംഡി ജി.സത്യവതി നിർവഹിക്കും.
സോളർ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന സ്റ്റോപ്പിൽ സിസിടിവി ക്യാമറ, പാനിക് ബട്ടൺ, സാനിറ്ററി പാഡ് വെൻഡിങ് യന്ത്രം, മൊബൈൽ, ലാപ്ടോപ് റീചാർജ് യൂണിറ്റ്, ബിഎംടിസി, എലിസിറ്റ ഷട്ടിൽ ബസുകളുടെ സമയവും റൂട്ട് മാപ്പും, ചുമർ പൂന്തോട്ടം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. വിവിധ കമ്പനികളുടെ സഹായത്തോടെ 15 സ്മാർട്ട് ബസ് സ്റ്റോപ്പുകളാണ് 6 മാസത്തിനുള്ളിൽ നിർമിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.