പരുന്തിടിച്ച് ഗ്ലാസ് തകർന്നു; ശിവകുമാർ യാത്ര ചെയ്ത ഹെലികോപ്റ്റർ ഉടനിറക്കി
Mail This Article
×
ബെംഗളൂരു ∙ യാത്രാമധ്യേ പരുന്തിടിച്ച് ഗ്ലാസ് തകർന്നതിനെ തുടർന്ന് പിസിസി പ്രസിഡന്റ് ഡി.കെ.ശിവകുമാർ സഞ്ചരിച്ച ഹെലികോപ്റ്റർ ബെംഗളൂരുവിൽ അടിയന്തര ലാൻഡിങ് നടത്തി. കോലാറിലെ മുളബാഗിലുവിലെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് സംഭവം. ബെംഗളൂരു ജക്കൂരിൽ നിന്നു പറന്നുയർന്ന വിമാനത്തിൽ പരുന്തിടിച്ച് മുന്നിലെ ഗ്ലാസ് തകരുകയായിരുന്നു. തുടർന്ന് എച്ച്എഎൽ വിമാനത്താവളത്തിലാണ് അടിയന്തര ലാൻഡിങ് നടത്തിയത്. അഭിമുഖം നടത്താൻ എത്തിയ പ്രാദേശിക മാധ്യമപ്രവർത്തകനും ഇതേസമയം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ വൻ അപകടം ഒഴിവാക്കിയതായും എല്ലാവരും സുരക്ഷിതരാണെന്നും ശിവകുമാർ പിന്നീട് ട്വിറ്ററിലൂടെ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.