ADVERTISEMENT

ബെംഗളൂരു∙ ബാങ്കോക്കിൽ വിനോദയാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച കന്നഡ നടിയും നിർമാതാവുമായ സ്പന്ദനയുടെ (41) മൃതദേഹം സംസ്കരിച്ചു. ഭർത്താവും കന്നഡ നടനും സംവിധായകനുമായ വിജയ് രാഘവേന്ദ്രയും കുടുംബാംഗങ്ങളുടെയും ചലച്ചിത്ര പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ശ്രീറാംപുര ഹരിശ്ചന്ദ്രഘട്ടിലായിരുന്നു സംസ്കാരച്ചടങ്ങ്.

ഇന്നലെ ബാങ്കോക്കിൽ നിന്നെത്തിച്ച സ്പന്ദനയുടെ മൃതദേഹം മല്ലേശ്വരത്തെ വസതിയിൽ പൊതുദർശനത്തിനു വച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും ഉൾപ്പെടെ രാഷ്ട്രീയ, സാമൂഹിക, സിനിമാ രംഗത്തെ ഒട്ടേറെ പേർ അന്ത്യോപചാരം അർപ്പിച്ചു. ഭർത്താവിനും മറ്റും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ 7നാണ് സ്പന്ദന മരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com