നെതർലൻഡ്സ് പ്രധാനമന്ത്രിയും സംഘവും ബെംഗളൂരുവിൽ
Mail This Article
×
ബെംഗളൂരു∙ കർണാടകയിൽ കൂടുതൽ നിക്ഷേപത്തിന് പഠനം നടത്താനുള്ള താൽപര്യവുമായി ബെംഗളൂരുവിലെത്തിയ നെതർലൻഡ്സ് പ്രധാനമന്ത്രി മാർക്ക് റുട്ടെയുടെ നേതൃത്വത്തിലുള്ള സംഘം ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറുമായി ചർച്ച നടത്തി. വ്യവസായ മന്ത്രി എ.ബി.പാട്ടീൽ, ഐടിബിടി മന്ത്രി പ്രിയങ്ക് ഖർഗെ എന്നിവരും വിവിധ കമ്പനി സിഇഒമാരും വിധാൻ സൗധയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു. ഇന്ത്യയിലെ ഡച്ച് നിക്ഷേപങ്ങളിൽ 9 ശതമാനം കർണാടകയിലാണെന്നും ഇവരുമായുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തമാക്കുമെന്നും ശിവകുമാർ പറഞ്ഞു. ഷെല്ലും ഫിലിപ്സും ഉൾപ്പെടെ ഇരുപത്തഞ്ചിലധികം ഡച്ച് കമ്പനികളാണ് സംസ്ഥാനത്തുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.