ADVERTISEMENT
ബെംഗളൂരു∙ സനാതന ധർമ വിവാദവുമായി ബന്ധപ്പെട്ട് തനിക്കും കുടുംബാംഗങ്ങൾക്കും എതിരെ വധഭീഷണി ഉയർന്നതായി ആരോപിച്ച് തെന്നിന്ത്യൻ നടൻ പ്രകാശ് രാജ് നൽകിയ പരാതിയിൽ യുട്യൂബ് ചാനലിനെതിരെ പൊലീസ് കേസെടുത്തു. വിക്രം ടിവി എന്ന ചാനലിനെതിരെയാണ് അശോക് നഗർ പൊലീസ് കേസെടുത്തത്. തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ പരമാർശത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രകാശ് രാജ് കലബുറഗിയിൽ എഴുത്തുകാരുടെ സമ്മേളനത്തിൽ പ്രസംഗിച്ചിരുന്നു. ഇതിനെതിരെയാണ് ഉദയനിധി സ്റ്റാലിനെയും പ്രകാശ് രാജിനെയും വകവരുത്തണമെന്ന് ഹിന്ദുക്കളോട് ആഹ്വാനം ചെയ്യും വിധത്തിൽ വിക്രം ടിവി പ്രതികരിച്ചത്.താൻ സനാതന ധർമത്തിനല്ല, മറിച്ച് തന്റെ രക്ഷാകർത്താക്കൾക്കാണ് ജനിച്ചതെന്ന് പ്രകാശ് രാജ് നേരത്തെ നടത്തിയ മറ്റൊരു പ്രതികരണത്തിനെതിരെ ശ്രീരാമ സേന അധ്യക്ഷൻ പ്രമോദ് മുത്തലിക്ക് രംഗത്തുവന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com