ADVERTISEMENT

ബെംഗളൂരു∙ ‌വിമാന യാത്രയ്ക്കിടെ എയർഹോസ്റ്റസിനു നേരെ ലൈംഗികാതിക്രമം നടത്തിയ യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ സ്വദേശി രൺദീർ സിങ്(33) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ജയ്പുർ–ബെംഗളൂരു ഇൻഡിഗോ വിമാനത്തിലാണു സംഭവം.  യാത്രയ്ക്കിടെ അനുവാദമില്ലാതെ എയർഹോസ്റ്റസിന്റെ ശരീരത്തിൽ ഇയാൾ സ്പർശിക്കുകയായിരുന്നു.

മുന്നറിയിപ്പ് നൽകിയിട്ടും മോശം പെരുമാറ്റം തുടർന്നു. മദ്യപിച്ചിരുന്ന ഇയാൾ മോശമായി പെരുമാറിയതായി മറ്റു യാത്രക്കാരും പരാതിപ്പെട്ടു. ഇതോടെ സിങ്ങിനെ തടഞ്ഞുവച്ച ജീവനക്കാർ വിമാനം ലാൻ‍‍ഡ് ചെയ്തതിനു പിന്നാലെ വിമാനത്താവള പൊലീസിനു കൈമാറുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com