ADVERTISEMENT

ബെംഗളൂരു∙ നഗര ചരിത്രത്തിൽ പരിസ്ഥിതി സംരക്ഷണ, സുസ്ഥിര വികസന രംഗത്ത് പുതിയ അധ്യായം തീർത്ത് ഇലക്ട്രോണിക് സിറ്റി ഇൻഡസ്ട്രിയൽ ടൗൺഷിപ് അതോറിറ്റിയുടെ (എലിസിറ്റ) സുസ്ഥിര വികസന പാർക്ക്.  മാലിന്യസംസ്കരണം, മലിനജലശുദ്ധീകരണം, സൗരോർജ വൈദ്യുതി എന്നിവയെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന പാർക്കിന്റെ ഉദ്ഘാടനം എലിസിറ്റ ചെയർമാൻ ഡോ.വി.വീരപ്പൻ, വിവിധ കമ്പനി പ്രതിനിധികൾ എന്നിവർ ചേർന്ന് നിർവഹിച്ചു.

ദിവസേന തരംതിരിക്കുന്നത് 16 ടൺ മാലിന്യം
മാലിന്യ സംസ്കരണ കേന്ദ്രങ്ങളിൽ നിന്നുള്ള ദുർഗന്ധവും ആരോഗ്യപ്രശ്നങ്ങളും പ്രദേശവാസികൾക്കു തലവേദനമായി മാറുന്ന നഗരത്തിലാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ഉൽപാദനം ലക്ഷ്യമിട്ടുള്ള പാർക്ക് ആരംഭിച്ചത്. ഓരോദിവസവും പാർക്കിലെത്തുന്ന മാലിന്യം കൂട്ടിയിടാതെ  യന്ത്രസഹായത്തോടെയാണ് തരംതിരിക്കുന്നത്. ഓഫിസുകൾ, ഹോട്ടലുകൾ, അപ്പാർട്മെന്റുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ഖരമാലിന്യം ശേഖരിച്ച് തരംതിരിച്ച് എത്തിക്കുന്നു. ഇതാണു പ്ലാന്റിൽ സംസ്കരിക്കുന്നത്. 

പുനരുപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ മറ്റിടങ്ങളിലെ സംസ്കരണ പ്ലാന്റുകളിലേക്ക് കയറ്റി അയയ്ക്കുന്നു. പ്രതിദിനം 16 ടൺ മാലിന്യം തരംതിരിക്കാനുള്ള സൗകര്യം പാർക്കിലുണ്ട്. മലിനജല ശുദ്ധീകരണ പ്ലാന്റിൽ നിന്ന് പുറത്തുവിടുന്ന ജലം സമീപത്തെ ഗ്രാമങ്ങളിലെ ഭൂഗർഭ ജലവിതാനം ഉയർത്തുന്നത് ലക്ഷ്യമിട്ട് തടാകങ്ങളിലേക്കാണ് ഒഴുക്കുന്നത്.  പ്ലാന്റിന്റെ നടത്തിപ്പിന് വേണ്ട വൈദ്യുതിക്കായി സൗരോർജ പ്ലാന്റും പ്രവർത്തിക്കുന്നു. 250 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റിൽ നിന്ന് അധികം വരുന്ന വൈദ്യുതി ബെസ്കോം ഗ്രിഡിലേക്ക് കൈമാറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com