ADVERTISEMENT

ബെംഗളൂരു ∙ നമ്മ മെട്രോ ഗ്രീൻ ലൈനിലെ നാഗസന്ദ്ര– മാതവാര (3.14 കിലോമീറ്റർ) ജൂലൈയിൽ തുറന്നേക്കും. 2019ൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്ന പാതയാണിത്. ബെംഗളൂരു രാജ്യാന്തര കൺവൻഷൻ സെന്റർ (ബിഐഎസി) വരെയുള്ള പാത തുറക്കുന്നതോടെ ബെംഗളൂരു നഗരാതിർത്തി വരെ ഗതാഗതക്കുരുക്കില്ലാതെ യാത്ര ചെയ്യാൻ സാധിക്കും. മഞ്ജുനാഥ നഗർ, ചിക്കബിദരക്കലു, മാതവാര എന്നീ 3 സ്റ്റേഷനുകളാണു പാതയിലുള്ളത്. അഞ്ജേപാളയയിൽ സ്റ്റേഷൻ വേണമെന്ന ആവശ്യവുമായി പ്രദേശവാസികൾ രംഗത്തെത്തിയതോടെ പാതയുടെ നിർമാണം ഇടക്കാലത്തു നിലച്ചിരുന്നു. എന്നാൽ ചിക്കബിദരക്കലു സ്റ്റേഷനുമായി ബന്ധപ്പെടുത്തി അഞ്ജേപാളയയിൽ നിന്ന് പുതിയ റോഡ് നിർമിക്കാമെന്നു ബിഎംആർസി ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com