ADVERTISEMENT

ബെംഗളൂരു ∙ നമ്മ മെട്രോ മൂന്നാംഘട്ടത്തിനു കേന്ദ്രസർക്കാർ മാർച്ചിൽ അനുമതി നൽകിയേക്കും. ഇതിനായി പ്രധാനമന്ത്രിയുടെ ഗതി ശക്തി പദ്ധതിയുടെ കീഴിലുള്ള നെറ്റ്‌വർക് പ്ലാനിങ് ഗ്രൂപ്പ് അധികൃതരുമായി ബിഎംആർസി ഉദ്യോഗസ്ഥർ ഉടൻ കൂടിക്കാഴ്ച നടത്തും. 

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി അനുമതി നേടാനാണ് ബിഎംആർസി ലക്ഷ്യമിടുന്നത്. 81.12 കിലോമീറ്റർ നീളമുള്ള 3 പാതകൾ 2028ൽ പൂർത്തിയാകാനാണ് ലക്ഷ്യമിടുന്നത്. ജെപി നഗർ ഫോർത്ത് ഫേസ്–കെംപാപുര (32.15 കിലോമീറ്റർ), ഹൊസഹള്ളി മാഗഡി റോഡ്– കഡബഗെരെ (12 കിലോമീറ്റർ), സർ‌ജാപുര– ഹെബ്ബാൾ‌(37 കിലോമീറ്റർ) എന്നിവയാണ് ഇവ.

ഇതിനായി 15,611 കോടി രൂപയുടെ വിശദ പദ്ധതി രേഖ കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്രസർക്കാരിനു സമർപ്പിച്ചിരുന്നു. എന്നാൽ പദ്ധതിയിൽ കേന്ദ്രസർക്കാർ പല മാറ്റങ്ങളും നിർദേശിക്കുകയുണ്ടായി.  ഉടൻ അനുമതി ലഭിച്ചാൽ മാത്രമേ നിർമാണ പ്രവർത്തനങ്ങൾ 4 വർഷത്തിനകം തീർക്കാനാക്കൂ. ഭൂമി ഏറ്റെടുക്കൽ നടപടികളിൽ ഉൾപ്പെടെ കാലതാമസമുണ്ടാകാൻ സാധ്യതയുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com