ADVERTISEMENT

ബെംഗളൂരു ∙ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ മഹാദേവപുര സോണിലെ 21 ഐടി കമ്പനികൾക്കു ജല അതോറിറ്റി വെള്ളമെത്തിച്ച് നൽകും. ഔട്ടർ റിങ് കമ്പനീസ് അസോസിയേഷന്റെ പ്രതിനിധികളുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് നടപടി. പ്രതിദിനം 1.2 കോടി ലീറ്റർ ജലമാണ് ഇവർ ആവശ്യപ്പെട്ടത്. എന്നാൽ 50 ലക്ഷം ലീറ്റർ ജലം നൽകാമെന്ന് അതോറിറ്റി ചെയർമാൻ രാം പ്രസാദ് മനോഹർ അറിയിച്ചു. 

കൂടുതൽ ആവശ്യങ്ങൾക്കായി ശുദ്ധീകരണ പ്ലാന്റുകളിൽ നിന്നുള്ള ജലം കമ്പനികൾ ഉപയോഗിക്കണം.  ജലക്ഷാമം രൂക്ഷമായതോടെ നഗരത്തിലെ പല ഐടി കമ്പനികളും ജീവനക്കാർക്കു വർക്ക് ഫ്രം ഹോം അനുവദിച്ചിരുന്നു. മറ്റ് കമ്പനികൾ ജല ഉപയോഗത്തിനു കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്

തടാകങ്ങളിലേക്ക് ശുദ്ധീകരിച്ച ജലം
ഭൂഗർഭ ജലനിരപ്പ് വർധിപ്പിക്കാനായി 15 തടാകങ്ങളിൽ ശുദ്ധീകരണ പ്ലാന്റുകളിൽ നിന്നുള്ള വെള്ളം നിറച്ചു. ഈ തടാകങ്ങളിൽ നീന്താൻ പാടില്ലെന്നും ഇവിടത്തെ ജലം കുടിക്കാനോ തുണി കഴുകാനോ ഉപയോഗിക്കരുതെന്നും അറിയിച്ചുള്ള ബോർഡുകൾ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. 5 തടാകങ്ങളിൽ കൂടി ഉടൻ ജലം നിറയ്ക്കുമെന്നും അധികൃതർ അറിയിച്ചു. ബിബിഎംപി പരിധിയിലുള്ള 185 തടാകങ്ങളിൽ 35 എണ്ണം പൂർണമായും വറ്റിവരണ്ടിട്ടുണ്ട്.

ഗ്രീൻ സ്റ്റാർ ചാലഞ്ച്
ജല ഉപയോഗം കുറയ്ക്കുന്നത് പ്രോത്സാഹിപ്പിക്കാനായി അപ്പാർട്മെന്റുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കുമായി ജല അതോറിറ്റി ഗ്രീൻ സ്റ്റാർ ചാലഞ്ച് തുടങ്ങി. ഇതിനായി https://greenstar.bwssb.gov.in  സൈറ്റിൽ റജിസ്റ്റർ ചെയ്യണം. ജല ഉപയോഗം കുറയ്ക്കുന്നതിനായി സ്വീകരിച്ച നടപടികൾ അതോറിറ്റിയുമായി പങ്കുവയ്ക്കണം. അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥാപനങ്ങൾ സന്ദർശിച്ച് റേറ്റിങ് നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com