ADVERTISEMENT

ബെംഗളൂരു∙ പൂജാ, ദസറ, ദീപാവലി തിരക്കിനെ തുടർന്ന് 9 മുതൽ നവംബർ 7 വരെ കേരള ആർടിസി സ്പെഷൽ ബസ് സർവീസുകൾ പ്രഖ്യാപിച്ചു. ബെംഗളൂരുവിന് പുറമേ മൈസൂരുവിൽ നിന്നും സ്പെഷൽ ബസുകൾ സർവീസ് നടത്തും. പതിവ് സർവീസുകളിലെ ടിക്കറ്റുകൾ തീരുന്നതിനനുസരിച്ച് സ്പെഷൽ ബസുകളിലെ ബുക്കിങ് ആരംഭിക്കും. തിരുവനന്തപുരം (നാഗർകോവിൽ വഴി), കൊല്ലം, അടൂർ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലേക്കാണ് സ്പെഷൽ സർവീസുകൾ. പൂജാ അവധിക്ക് 9,10 ദിവസങ്ങളിലും ദീപാവലിക്ക് 29, 30 ദിവസങ്ങളിലുമാണ് കൂടുതൽ തിരക്ക്. 

സ്പെഷൽ ട്രെയിനിലും ടിക്കറ്റുകൾ തീരുന്നു 
ബയ്യപ്പനഹള്ളി ടെർമിനൽ (എസ്എംവിടി)–കൊച്ചുവേളി പ്രതിവാര സ്പെഷൽ ട്രെയിനിലെയും ടിക്കറ്റുകൾ തീരുന്നു. ബയ്യപ്പനഹള്ളി–കൊച്ചുവേളി പ്രതിവാര സ്പെഷൽ (06084)   ഈ മാസം 2,9,16,23,30, നവംബർ 6 എന്നീ ദിവസങ്ങളിലും കൊച്ചുവേളി–ബയ്യപ്പനഹള്ളി സ്പെഷൽ (06083) ഇന്ന്,8,15,22,29 നവംബർ 5 എന്നീ ദിവസങ്ങളിലുമാണ് സർവീസ് നടത്തുന്നത്. ഓണക്കാലത്ത് അനുവദിച്ച സ്പെഷൽ ട്രെയിനിന്റെ സർവീസ് പൂജാ, ദീപാവലി സീസണിലേക്ക് നീട്ടുകയായിരുന്നു. ഉച്ചയ്ക്ക് 12.45ന് ബയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ 6.45ന് കൊച്ചുവേളിയിലെത്തും. കൊച്ചുവേളിയിൽ നിന്ന് വൈകിട്ട് 6.05ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.55നു ബയ്യപ്പനഹള്ളിയിലെത്തും.

English Summary:

Planning your travel to Kerala for Pooja, Dussehra, or Diwali? KSRTC is operating special bus services from Bengaluru and Mysuru to ease travel woes. Additionally, special trains are available from Bayyappanahalli to Kochuveli. Book your tickets early to avoid disappointment!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com