ആദ്യാക്ഷരം എഴുതാം; ബെംഗളൂരുവിലും മലയാള മനോരമ വിദ്യാരംഭം
Mail This Article
×
ബെംഗളൂരു ∙ വിജയദശമി ദിനമായ ഒക്ടോബർ 13ന് പൊന്നോമനകൾക്കായി ബെംഗളൂരുവിൽ മലയാള മനോരമ വിദ്യാരംഭം ഒരുക്കുന്നു. ഇൻഫൻട്രി റോഡിൽ മലയാള മനോരമ ഓഫിസിനു സമീപത്തെ ഭഗവാൻ മഹാവീർ ഭവനിലാണ് ചടങ്ങ്. ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരിയും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ അനിത നായർ, മുതിർന്ന മാധ്യമപ്രവർത്തകനും ഡെക്കാൻ ഹെറൾഡ് മുൻ അസോഷ്യേറ്റ് എഡിറ്ററുമായ എ.വി.എസ്.നമ്പൂതിരി എന്നിവരാണ് ഗുരുക്കന്മാർ. റജിസ്ട്രേഷന് 9731269269, 080–22867345, 080–22867050 എന്നീ നമ്പറുകളിലേക്ക് വിളിക്കാം. പ്രവേശന ഫീസോ റജിസ്ട്രേഷൻ ഫീസോ ഇല്ല. ആദ്യാക്ഷരം കുറിക്കുന്ന കുട്ടികൾക്ക് ആകർഷകമായ സമ്മാനങ്ങളുമുണ്ട്.
English Summary:
Join Malayala Manorama for a special Vidyarambham ceremony in Bengaluru on Vijayadashami, October 13th. Renowned writer Anita Nair and senior journalist AVS Namboodiri will grace the event as chief guests.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.