ADVERTISEMENT

ബെംഗളൂരു ∙ സംസ്ഥാനത്ത് ഇത്തവണ മഴക്കെടുതിയിൽ 25 പേർ മരിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. 1.06 ലക്ഷം ഹെക്ടർ കൃഷി നശിച്ചു. 84 വീടുകൾ പൂർണമായും 2,077 വീടുകൾ ഭാഗികമായും തകർന്നു. വീടുകൾ പൂർണമായി നഷ്ടപ്പെട്ടവർക്ക് 1.20 ലക്ഷം രൂപയും ഭാഗികമായി തകർന്നവർക്ക് 50,000 രൂപയും നഷ്ടപരിഹാരമായി നൽകും. ഒക്ടോബർ ഒന്നുമുതൽ 25 വരെ 181 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ദുരിതാശ്വാസം ഉടൻ വിതരണം ചെയ്യാൻ  കലക്ടർമാർക്ക് നിർദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.

English Summary:

Tragic consequences of recent heavy rainfall in Karnataka leave 25 dead, significant crop destruction and damage to thousands of homes. Chief Minister Siddaramaiah announces immediate relief efforts and compensation for those impacted.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com