ADVERTISEMENT

ബെംഗളൂരു∙ ബെംഗളൂരു വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിന് പുറത്ത് കടുവയുടെ രൂപത്തിൽ ചുമർ പൂന്തോട്ടം ഒരുങ്ങി. പശ്ചിമഘട്ട മലനിരകളിലെ 153 വ്യത്യസ്ത ഇനങ്ങളിൽപെട്ട 15,000 ചെടികൾ ഉപയോഗിച്ചാണ് 30 അടി ഉയരത്തിലും 160 അടി വീതിയിലുമായി 4000 ചതുരശ്ര അടിയിൽ പൂന്തോട്ടം ഒരുക്കിയത്. ഫ്രാൻസിലെ നാഷനൽ സെന്റർ ഫോർ സയന്റിഫിക് റിസർച്ചിലെ ശാസ്ത്രജ്ഞൻ പാട്രിക്ക് ബ്ലാങ്കിന്റെ നേതൃത്തിലാണ് പൂന്തോട്ടം നിർമിച്ചത്. ദേശീയ മൃഗമായ കടുവയുടെ ശരീരത്തിലെ വരകളും വിമാനത്തിന്റെ ചിറകും സംയോജിപ്പിച്ചുള്ള പൂന്തോട്ട മാതൃകയിൽ ചെടികൾ നടുന്നതിന്ചകിരിനാരുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ജനുവരിയിൽ പ്രവർത്തനം തുടങ്ങിയ രണ്ടാം െടർമിനലിനുള്ളിലെ തൂക്കുപൂന്തോട്ടങ്ങൾ നേരത്തെ ശ്രദ്ധ നേടിയിരുന്നു.

English Summary:

Bengaluru Airport's new landmark is a breathtaking vertical garden shaped like a tiger. This eco-marvel, designed by renowned botanist Patrick Blanc, uses 15,000 plants from the Western Ghats to create a stunning visual spectacle that embodies sustainability and celebrates India's national animal.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com