ADVERTISEMENT

ബെംഗളൂരു ∙ പുതുതലമുറ നിഷ്പ്രയാസം സ്മാർട്ട് ഫോൺ ഉപയോഗിക്കുമ്പോൾ അവർക്കൊപ്പം ഓടിയെത്താനാകുന്നില്ലെന്നു വിഷമിക്കുന്ന വയോധികർക്കു കരുത്തേകുകയാണ് ബെംഗളൂരു സിറ്റി പൊലീസിന്റെ ബോധവൽക്കരണ ക്ലാസുകൾ. ‘ഡിജിറ്റൽ സാക്ഷരത’, ‘സൈബർ സുരക്ഷ’ എന്നീ വിഷയങ്ങളിൽ വയോജനങ്ങൾക്കു സൗജന്യമായി ബോധവൽക്കരണ ക്ലാസ് നൽകുന്ന പദ്ധതി ഇപ്പോൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

ഒരായുസ്സ് മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം ഓൺലൈൻ ചതിക്കുഴികളിൽപെട്ട് നഷ്ടപ്പെടുന്ന വയോധികരും നഗരത്തിൽ കുറവല്ല. അത്തരം പരാതികൾ പതിവായതോടെയാണ് ബോധവൽക്കരണ ക്ലാസുകൾ നടത്താൻ സിറ്റി പൊലീസ് പദ്ധതിയൊരുക്കിയത്. വയോജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന നൈറ്റിങ്ഗേൽസ് മെഡിക്കൽ ട്രസ്റ്റുമായി സഹകരിച്ചു നടത്തുന്ന ക്ലാസുകൾ ചുരുങ്ങിയ കാലം കൊണ്ടാണ് ജനകീയമായത്.

ബോധവൽക്കരണ ക്ലാസ് ഇന്ന് കൊത്തന്നൂർ സിഎസ്ഐ പള്ളിയിൽ
ഡിജിറ്റൽ സാക്ഷരത, സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് ഇന്ന് ബൈരതി ക്രോസിലെ കൊത്തന്നൂർ സിഎസ്ഐ പള്ളിയിൽ നടക്കും. രാവിലെ 10 മുതൽ ഒന്നുവരെയാണ് ക്ലാസ്. ഫോൺ: 9243737214, 7899241090.

"സിറ്റി പൊലീസിന്റെ സൈബർ ക്രൈം ഡിവിഷനുകളുടെ നേതൃത്വത്തിലാണ് ക്ലാസുകൾ ക്രമീകരിക്കുന്നത്. സ്മാർട്ട് ഫോണിലെ വാട്സാപ്, ഇമെയിൽ, ആപ്പുകൾ എന്നിവയുടെ പ്രവർത്തനം, സമൂഹമാധ്യമങ്ങളുടെ ഉപയോഗം, ഡിജിറ്റൽ പണമിടപാട്, ബസ്, ട്രെയിൻ, വിമാന ടിക്കറ്റുകളുടെ ബുക്കിങ്, വിഡിയോ, ഫോട്ടോ എന്നിവ അയയ്ക്കുന്നത്, വൈദ്യുതി, ജലം എന്നിവയുടെ ബില്ലുകൾ ഓൺലൈനായി അടയ്ക്കുന്നത്, ഭക്ഷണവിതരണ ആപ്പുകളുടെ പ്രവർത്തനം, സൈബർ തട്ടിപ്പുകളെക്കുറിച്ചുള്ള മുന്നറിയിപ്പ് എന്നിവയാണ് ക്ലാസുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. "

English Summary:

Senior citizens in Bengaluru can now confidently navigate the digital world thanks to the Bengaluru City Police's expanded free awareness program. Focusing on Digital Literacy and Cyber Security, these classes empower older adults with the skills and knowledge to stay safe and connected online.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com