ADVERTISEMENT

ബെംഗളൂരു ∙ നമ്മ മെട്രോയുടെ 10 സ്റ്റേഷനുകളിൽ കൂടി വിപുലമായ സൈക്കിൾ പാർക്കിങ് കേന്ദ്രങ്ങൾ ഒരുക്കാൻ ബിഎംആർസി നടപടികൾ തുടങ്ങി. നഗര ഗതാഗത ഡയറക്ടറേറ്റിന്റെ (ഡൽറ്റ്) പങ്കാളിത്തത്തോടെയുള്ള പദ്ധതിക്കായി സാധ്യതാപഠനം നടത്തുകയാണിപ്പോൾ. കെആർപുരം, മാധവാര, കെങ്കേരി, ചിക്കബിദരകല്ലു, മഞ്ജുനാഥ നഗർ, ദാസറഹള്ളി, നാഷനൽ കോളജ്, ജെപി നഗർ, ബനശങ്കരി, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റേഷനുകളാണ് ഇതിനായി പരിഗണിക്കുന്നത്.

ഭൂമിലഭ്യത, യാത്രക്കാരുടെ തിരക്ക്, ഇരുചക്രവാഹന–കാർ പാർക്കിങ് കേന്ദ്രങ്ങളുടെ ലഭ്യത എന്നിവയെ അടിസ്ഥാനമാക്കിയാണ് സ്റ്റേഷനുകൾ തിരഞ്ഞെടുത്തത്. സിസിടിവി ക്യാമറകൾ ഉൾപ്പെടെ കർശന സുരക്ഷാ സംവിധാനങ്ങൾ ഇവിടങ്ങളിൽ ഒരുക്കുമെന്നും ബിഎംആർസി അറിയിച്ചു. തുടർയാത്രയ്ക്ക് സൗകര്യം ഉറപ്പാക്കണമെന്ന ആവശ്യം യാത്രക്കാർ ശക്തമായി ഉയർത്തുന്നതിനിടെയാണ് നടപടി.

ആദ്യദിനത്തിൽ തന്നെ 11,093 യാത്രക്കാർ
നാഗസന്ദ്ര– മാധവാര പാതയിലൂടെ ആദ്യദിനത്തിൽ സഞ്ചരിച്ചത് 11,093 യാത്രക്കാർ. സർവീസ് ആരംഭിച്ച വ്യാഴാഴ്ച രാത്രി 7 വരെയുള്ള കണക്കാണിത്. വരും ദിവസങ്ങളിൽ  ശരാശരി 44,000 യാത്രക്കാർ എത്തുമെന്നാണ് ബിഎംആർസി പ്രതീക്ഷിക്കുന്നത്.

English Summary:

To encourage cycling and improve last-mile connectivity, Bangalore Metro Rail Corporation Limited (BMRCL) is working with the Directorate of Urban Land Transport (DULT) to set up dedicated bicycle parking facilities at 10 additional Namma Metro stations. The project is currently in the feasibility study stage.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com