ഇരുചക്രവാഹനങ്ങളിൽ കുഞ്ഞുങ്ങളുമായി യാത്ര: സുരക്ഷ മറന്നാൽ കേസ്, 1000 രൂപ പിഴ
Mail This Article
×
ബെംഗളൂരു ∙ 4 വയസ്സിൽ താഴെയുള്ള കുട്ടികളുമായി ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ സുരക്ഷാ ബെൽറ്റ് ഉപയോഗിക്കാത്തവർക്കെതിരെ കേസെടുക്കാനും 1,000 രൂപ പിഴ ചുമത്താനും ഗതാഗത വകുപ്പ് തീരുമാനിച്ചു. ഇരുചക്രവാഹനാപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സുരക്ഷാനടപടികൾ കർശനമാക്കുന്നതെന്ന് ഗതാഗത വകുപ്പ് അഡിഷനൽ കമ്മിഷണർ മല്ലികാർജുൻ പറഞ്ഞു.
യാത്രകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതു സംബന്ധിച്ച് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷാനടപടികൾ നടപ്പിലാക്കാത്തതിനെ ചോദ്യംചെയ്ത് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നിലവിലുണ്ട്. തുടർന്ന്, കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നു കോടതി നിർദേശിച്ചിരുന്നു.
English Summary:
The Bengaluru Transport Department has announced a new rule mandating the use of safety belts for children under 4 years old riding on two-wheelers. Violators will face a fine of ₹1,000. This measure aims to enhance child safety and reduce accidents.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.