ADVERTISEMENT

ബെംഗളൂരു∙ ക്രിസ്മസ്, പുതുവർഷ അവധി തിരക്ക് മുതലെടുത്ത് കേരള ആർടിസിയുടെ ഫ്ലെക്സി ടിക്കറ്റ് കൊള്ള തുടരുന്നു. ബെംഗളൂരുവിൽനിന്നു നാട്ടിലേക്കുള്ള പതിവ് സർവീസുകളിൽ ഇത്തവണ 50% വരെ അധിക നിരക്കാണ് കേരള ആർടിസി ഈടാക്കുന്നത്. ഡിസംബർ 18 മുതൽ ജനുവരി 5 വരെയുള്ള സർവീസുകളിലാണ് ‘സൂപ്പർ ഫ്ലെക്സി’ എന്ന പേരിൽ അധിക നിരക്ക് ഏർപ്പെടുത്തിയത്. ഇതോടെ എറണാകുളം, തൃശൂർ റൂട്ടുകളിൽ കർണാടക ആർടിസിയുടെ പ്രതിദിന എസി സർവീസുകളെക്കാൾ കേരളത്തിന്റെ ടിക്കറ്റ് നിരക്ക് 5–10% വരെ ഉയർന്നു. 4 വർഷം മുൻപ് ഫ്ലെക്സി ടിക്കറ്റ് സമ്പ്രദായം ആരംഭിച്ചപ്പോൾ 10–15% വരെയാണ് അധിക നിരക്ക് ഈടാക്കിയിരുന്നത്.

പിന്നീടത് 30% വരെയായി. ഇക്കഴിഞ്ഞ ഓണക്കാലത്ത് 40 ശതമാനത്തിൽ എത്തി. ക്രിസ്മസിന് കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്ന ഡിസംബർ 20–23 തീയതികളിൽ പതിവ് സർവീസുകളിലെ ടിക്കറ്റുകൾ ഏറെയും നേരത്തെ തന്നെ  തീർന്നിരുന്നു. സ്പെഷൽ ബസുകളിലേക്ക് ബുക്കിങ് ആരംഭിച്ചിട്ടില്ല. സ്പെഷൽ ബസുകളിൽ ഫ്ലെക്സി നിരക്കിന് പുറമേ ‘എൻഡ് ടു എൻഡ്’ ടിക്കറ്റ് നിരക്കാണ് ഈടാക്കുക. 

ഉത്സവ സീസണുകളിൽ ഒരു വശത്തേക്ക് ബസുകൾ കാലിയായി ഓടുന്നതിന്റെ നഷ്ടം കുറയ്ക്കുന്നതിനാണ് കേരള ആർടിസിയും ഫ്ലെക്സി ടിക്കറ്റ് നിരക്ക് ഏർപ്പെടുത്തിയത്. എസി ബസുകൾക്ക്  6% ജിഎസ്ടിയും നൽകണം.   ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് ക്രിസ്മസ് സീസണിൽ കേരള ആർടിസി ബസുകളിലെ ഫ്ലെക്സി ടിക്കറ്റ് നിരക്ക്, 
(ജിഎസ്ടി ഉൾപ്പെടെ). സാധാരണ നിരക്ക് ബ്രാക്കറ്റിൽ ശബരിമല യാത്ര  കൊല്ലത്തേക്ക് 2 പ്രതിവാര സ്പെഷൽ ട്രെയിൻകൂടി

ക്രിസ്മസ്,  പുതുവർഷ യാത്രയ്ക്ക്  ഉപകരിക്കും 
ബെംഗളൂരു∙ ശബരിമല തീർഥാടകർക്കായി ഹുബ്ബള്ളി, ബെളഗാവി എന്നിവിടങ്ങളിൽനിന്ന് കൊല്ലത്തേക്ക് ദക്ഷിണ പശ്ചിമ റെയിൽവേ പ്രതിവാര സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. ഇതോടെ കർണാടകയിൽ നിന്നുള്ള ശബരിമല സ്പെഷൽ ട്രെയിനുകളുടെ എണ്ണം നാലായി. ക്രിസ്മസ്, പുതുവർഷ അവധിക്ക് ബെംഗളൂരുവിൽനിന്ന് നാട്ടിലേക്കും തിരിച്ചും മടങ്ങുന്നവർക്ക് കൂടി ട്രെയിൻ ഉപകരിക്കും. ഹുബ്ബള്ളിയിൽനിന്ന് കൊല്ലത്തേക്ക് ഡിസംബർ 5 മുതൽ ജനുവരി 9 വരെ വ്യാഴാഴ്ചകളിലും കൊല്ലത്തുനിന്ന് ഹുബ്ബള്ളിയിലേക്ക് ഡിസംബർ 6 മുതൽ ജനുവരി 10 വരെ വെള്ളിയാഴ്ചകളിലുമാണ് സർവീസ്.

ബെളഗാവിയിൽനിന്ന് കൊല്ലത്തേക്ക് ഡിസംബർ 9 മുതൽ ജനുവരി 13 വരെ തിങ്കളാഴ്ചകളിലും കൊല്ലത്ത്നിന്ന് ബെളഗാവിയിലേക്ക് ഡിസംബർ 10 മുതൽ ജനുവരി 14 വരെ ചൊവ്വാഴ്ചകളിലുമാണു സർവീസ്. ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. ഇരു ട്രെയിനുകൾക്കും ഒരു എസി 2ടയർ, 4 എസി 3ടയർ, 11 സ്ലീപ്പർ ക്ലാസ് ഉൾപ്പെടെ 18 കോച്ചുകളുണ്ട്. 

ഹുബ്ബള്ളി– കൊല്ലം സ്പെഷൽ എക്സ്പ്രസ് (07313) 
ഡിസംബർ 5, 12, 19, 26, ജനുവരി 2, 9 ദിവസങ്ങളിൽ വൈകിട്ട് 5.30നു ഹുബ്ബള്ളിയിൽനിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച വൈകിട്ട് 4.30നു കൊല്ലത്തെത്തും. ബയ്യപ്പനഹള്ളി ടെർമിനലിൽ (എസ്എംവിടി) പുലർച്ചെ 1.10നും, കെആർ പുരത്ത് 1.30നും, ബംഗാർപേട്ടിൽ 2.18നും എത്തും. ഹാവേരി, റാണെബെന്നൂർ, ഹരിഹർ, ദാവനഗരെ, കാഡൂർ,അരസിക്കരെ, തുമക്കൂരു, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവയാണ് മറ്റു സ്റ്റോപ്പുകൾ. 

കൊല്ലം–ഹുബ്ബള്ളി സ്പെഷൽ എക്സ്പ്രസ് (07314) 
ഡിസംബർ 6, 13, 20, 27, ജനുവരി 3,10 ദിവസങ്ങളിൽ വെള്ളിയാഴ്ചകളിൽ വൈകിട്ട് 6.30നു കൊല്ലത്ത്നിന്ന് പുറപ്പെട്ട് ശനിയാഴ്ച വൈകിട്ട് 7.35ന് ഹുബ്ബള്ളിയിലെത്തും. 

ബെളഗാവി–കൊല്ലം സ്പെഷൽ എക്സ്പ്രസ് (07317) 
ബെളഗാവി–കൊല്ലം സ്പെഷൽ ഡിസംബർ 9, 16, 23, 30 ജനുവരി 6,13 ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.30നു ബെളഗാവിയിൽനിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച വൈകിട്ട് 4.30നു കൊല്ലത്തെത്തും. ബയ്യപ്പനഹള്ളി ടെർമിനലിൽ പുലർച്ചെ 1.10നും കെആർ പുരത്ത് 1.30നും ബംഗാർപേട്ടിൽ 2.18നും എത്തും.  ഖാനാപുര, ലോണ്ട, ധാർവാഡ്, ഹുബ്ബള്ളി, ഹാവേരി, റാണെബെന്നൂർ, ഹരിഹർ, ദാവനഗരൈ, കാടൂർ, അരസിക്കരെ, തുമക്കൂരു, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവയാണു മറ്റു സ്റ്റോപ്പുകൾ. 

കൊല്ലം–ബെളഗാവി സ്പെഷൽ  എക്സ്പ്രസ് (07318) 
കൊല്ലം–ബെളഗാവി സ്പെഷൽ ഡിസംബർ 9 മുതൽ ജനുവരി 14 വരെ ചൊവ്വാഴ്ചകളിൽ വൈകിട്ട് 6.30നു കൊല്ലത്ത്നിന്ന് പുറപ്പെട്ട് ബുധനാഴ്ച രാത്രി 10നു ബെളഗാവിയിലെത്തും.

∙ തിരുവനന്തപുരം  
ഗജരാജ സ്ലീപ്പർ ( നാഗർകോവിൽ വഴി)–2553 രൂപ (1600 രൂപ) 
ഗജരാജ സ്ലീപ്പർ (സേലം, ആലപ്പുഴ വഴി) –2767 രൂപ (1700രൂപ)
സീറ്റർ കം സ്ലീപ്പർ നോൺ എസി (മൈസൂരു, കോട്ടയം വഴി)–1754 രൂപ (1321).    
സീറ്റർ കം സ്ലീപ്പർ എസി (സേലം, കോട്ടയം വഴി)–2436രൂപ  (1491)
എസി മൾട്ടി ആക്സിൽ  (മൈസൂരു, കോട്ടയം വഴി)– 2447രൂപ(1500 രൂപ)
എസി മൾട്ടി ആക്സിൽ (മൈസൂരു, ആലപ്പുഴ വഴി) –2490 രൂപ (1531 രൂപ)
എസി മൾട്ടി ആക്സിൽ (സേലം, കോട്ടയം വഴി)–2447 രൂപ (1460).

∙എറണാകുളം 
ഗജരാജ സ്ലീപ്പർ (സേലം വഴി)–2001 രൂപ (1231)|
എസി സീറ്റർ  (സേലം വഴി)–1511രൂപ (920)
ഡീലക്സ് (മൈസൂരു, കോഴിക്കോട് വഴി)–1146 രൂപ (864)

∙ തൃശൂർ 
എസി സീറ്റർ (സേലം വഴി)– 1341 രൂപ ( 820) 
എസി സീറ്റർ (മൈസൂരു, കോഴിക്കോട് വഴി)– 1245 (760)
ഡീലക്സ് (സേലം വഴി)–933 രൂപ ( 701).

∙കോഴിക്കോട് 
എസി സീറ്റർ (ബത്തേരി വഴി)–980 രൂപ ( 600 )
ഡീലക്സ്:  (മാനന്തവാടി വഴി)–822രൂപ (614) 
എക്സ്പ്രസ്: (ബത്തേരി വഴി)–581 രൂപ(447)|സൂപ്പർഫാസ്റ്റ് (ബത്തേരി വഴി)–451 രൂപ (451)
∙കണ്ണൂർ ഡീലക്സ് (തലശ്ശേരി വഴി)– 741 രൂപ (554)
∙പയ്യന്നൂർ ഡീലക്സ് (കണ്ണൂർ വഴി)–831 രൂപ (594)
∙ കാഞ്ഞങ്ങാട് ഡീലക്സ്  (ചെറുപുഴ വഴി)–832 രൂപ (624) 
∙ കാസർകോട്  ഡീലക്സ് (സുള്ള്യ വഴി)–791 രൂപ (460)

English Summary:

Traveling from Bengaluru to Kerala for Christmas and New Year? Brace for a surge in KSRTC bus fares. The corporation continues its 'Super Flexi' pricing with up to a 50% hike, exceeding even Karnataka SRTC's rates.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com