ADVERTISEMENT

ബെംഗളൂരു∙കർണാടക ആർടിസിയുടെ ബെംഗളൂരു–കോട്ടയം പല്ലക്കി നോൺ എസി സ്ലീപ്പർ ബസ് പ്രതിദിന സർവീസ് 25ന് ആരംഭിക്കും. കോട്ടയത്ത് നിന്ന് തിരിച്ചുള്ള സർവീസ് 26ന് തുടങ്ങും. സേലം, കോയമ്പത്തൂർ വഴി 30 ബർത്തുകളുള്ള സർവീസിന് വാരാന്ത്യങ്ങളിൽ 1413 രൂപയും പ്രവൃത്തിദിവസങ്ങളിൽ 1300 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വാരാന്ത്യങ്ങളിൽ മാത്രമാണ് ബെംഗളൂരുവിൽനിന്ന് കോട്ടയത്തേക്ക് കർണാടക ഐരാവത് ക്ലബ് ക്ലാസ് സർവീസ് നടത്തുന്നത്. നിലവിൽ തൃശൂരിലേക്കാണ് പല്ലക്കി നോൺ എസി സർവീസുള്ളത്. കോഴിക്കോട്ടേക്കുള്ള നോൺ എസി സ്ലീപ്പർ സർവീസ് 6ന് തുടങ്ങും. ടിക്കറ്റ് ബുക്കിങ്ങിന് ksrtc.in

ബെംഗളൂരു–കോട്ടയം പല്ലക്കി 
ശാന്തിനഗർ ടെർമിനലിൽ നിന്ന് വൈകിട്ട് 6ന് പുറപ്പെട്ട് ക്രൈസ്റ്റ് യൂണിവേഴ്സിറ്റി (6.19), സെന്റ് ജോൺസ് ആശുപത്രി (6.25), ഇലക്ട്രോണിക് സിറ്റി (6.45), ഹൊസൂർ (7.09), പാലക്കാട് (പുലർച്ചെ 1.30), തൃശൂർ (3), ചാലക്കുടി (3.30), അങ്കമാലി (4.09), പെരുമ്പാവൂർ (4.24), മൂവാറ്റുപുഴ (4.35), കൂത്താട്ടുകുളം (5.44), ഏറ്റുമാനൂർ (6.14) വഴി രാവിലെ 6.44ന് കോട്ടയത്തെത്തും. 

കോട്ടയം–ബെംഗളൂരു പല്ലക്കി
കോട്ടയത്ത് നിന്ന് വൈകിട്ട് 6ന് പുറപ്പെട്ട് ഏറ്റുമാനൂർ (6.10), കൂത്താട്ടുകുളം (6.40), മൂവാറ്റുപുഴ (7.10), പെരുമ്പാവൂർ (7.30), അങ്കമാലി (7.50), തൃശൂർ (9.40), പാലക്കാട് (10.40), ശാന്തിനഗർ  (രാവിലെ 5.50), വഴി രാവിലെ 6ന് മജസ്റ്റിക്കിലെത്തും.

English Summary:

KSRTC has announced a new daily Bengaluru-Kottayam Pallakki non-AC sleeper bus service starting on the 25th, with the return service from Kottayam commencing on the 26th. The 30-seater bus will travel via Salem and Coimbatore, offering affordable travel between the two cities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com