ADVERTISEMENT

ബെംഗളൂരു∙ ബെള്ളാരി ജില്ലാ ആശുപത്രിയിൽ സിസേറിയൻ ശസ്ത്രക്രിയയ്ക്കിടെ ഗുണനിലവാരമില്ലാത്ത മരുന്ന് ഡ്രിപ് ആയി നൽകിയ സംഭവത്തിൽ ഒരു യുവതി കൂടി മരിച്ചതോടെ മരണസംഖ്യ 5 ആയി ഉയർന്നു. വിജയനഗര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (വിംസ്) ചികിത്സയ്ക്കിടെ സുമയ്യ (25) ആണ് മരിച്ചത്. നവംബർ 11നാണ് ശസ്ത്രക്രിയയ്ക്കു വിധേയയായത്. തുടർന്ന് ആന്തരികാവയവങ്ങൾ തകരാറിലായതോടെ വിംസിൽ പ്രവേശിപ്പിച്ചു. കുഞ്ഞും മരിച്ചു. ഈ വർഷം വിവിധ ആശുപത്രികളിൽ ഗർഭിണികൾ മരിക്കാനിടയായ സംഭവങ്ങളെല്ലാം അന്വേഷിക്കാൻ ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു നിർദേശിച്ചു. ഈ വർഷം 376 ഗർഭിണികളാണ് വിവിധയിടങ്ങളിലായി മരിച്ചത്. 

ബംഗാളിലെ പശ്ചിം ബംഗ ഫാർമസ്യൂട്ടിക്കൽസിൽ നിന്ന് വാങ്ങിയ സോഡിയം ലാക്റ്റേറ്റ് ഡ്രിപ് ആണ് ദുരന്തം വിതച്ചത്. ബെള്ളാരി ജില്ലാ ആശുപത്രിയിൽ നവംബർ 9–11 വരെ സിസേറിയന് വിധേയരായ 34 പേരിൽ 7 പേരുടെ വൃക്കകൾ തകരാറിലായിരുന്നു. ഇക്കൂട്ടത്തിലെ 5 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. തുടർന്ന്  ഡ്രഗ് കൺട്രോളർ ഡോ.എസ്. ഉമേഷിനെ കഴിഞ്ഞ ദിവസം അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതിനു പിന്നാലെ അഡിഷനൽ ചീഫ് സെക്രട്ടറി ഉമാ മഹാദേവന്റെ നേതൃത്വത്തിലുള്ള സമിതി സംഭവം അന്വേഷിച്ചു വരികയാണ്.

English Summary:

Medical negligence is suspected in the deaths of five women following cesarean sections at Ballari district hospital. The tragedy, linked to a potentially substandard sodium lactate drip, has sparked an investigation into maternal healthcare practices in Karnataka, where 376 pregnant women have died this year.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com