ബെംഗളൂരുവിൽ നിന്ന് ആലപ്പുഴയിലേക്ക് സ്പെഷൽ സർവീസുമായി കർണാടക ആർടിസി
Mail This Article
ബെംഗളൂരു∙ ക്രിസ്മസ് തിരക്ക് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന വെള്ളിയാഴ്ച (ഡിസംബർ 20) ബെംഗളൂരുവിൽ നിന്നും ആലപ്പുഴയിലേക്ക് കർണാടക ആർടിസി സ്പെഷൽ സർവീസ് അനുവദിച്ചു. ബെംഗളൂരുവിൽ നിന്നും എറണാകുളം, ചേർത്തല, ആലപ്പുഴ ഭാഗങ്ങളിലേക്ക് ടിക്കറ്റ് ലഭിക്കാത്തവർക്ക് ഈ സർവീസ് ഉപയോഗപ്പെടുത്താം.
ആലപ്പുഴ–ബെംഗളൂരു റൂട്ടിൽ നിലവിലുണ്ടായിരുന്ന സർവീസ് പുനരാരംഭിക്കണമെന്ന് അഭ്യർഥിച്ച് ആലപ്പുഴ പാസഞ്ചേഴ്സ് ഫോറം നിവേദനം നൽകിയതിനെ തുടർന്ന്, ഈ സർവീസ് പുനരാരംഭിക്കണമെന്ന് കെ.സി.വേണുഗോപാൽ എംപി കർണാടക ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ബസുകളുടെ ലഭ്യതയനുസരിച്ച് സർവീസ് പുനരാരംഭിക്കുമെന്ന് കർണാടക ആർടിസി അറിയിച്ചിട്ടുണ്ട്.
ബെംഗളൂരു–ആലപ്പുഴ സ്പെഷൽ സമയക്രമം
ബെംഗളൂരു ശാന്തി നഗർ : 07.45 പി.എം.
ക്രൈസ്റ്റ് കോളജ് : 07.55 പി.എം.
സെന്റ് ജോൺസ് ബിഎംടിസി : 08.05 പി.എം.
എറണാകുളം : 06.00 എ.എം.
ആലപ്പുഴ : 07.15 എ.എം.
ഓൺലൈൻ ബുക്കിങ്ങ് : m.ksrtc.in
പാസഞ്ചർ ഹെൽപ്‌ലൈൻ : 9447166179