ക്രിസ്മസ് യാത്ര: ബെംഗളൂരു –കൊച്ചുവേളി സ്പെഷൽ നാളെ
Mail This Article
ബെംഗളൂരു∙ ഉത്സവസീസണുകളിൽ അവസാനനിമിഷം സ്പെഷൽ ട്രെയിൻ പ്രഖ്യാപിക്കുന്ന നയത്തിൽ മാറ്റമില്ലാതെ ദക്ഷിണ പശ്ചിമ റെയിൽവേ. ക്രിസ്മസ്, പുതുവർഷ അവധിക്ക് തിരക്കുള്ള ദിവസങ്ങളിൽ സ്പെഷൽ അനുവദിക്കാതിരുന്ന റെയിൽവേ ഏറെ സമ്മർദങ്ങൾക്കൊടുവിൽ നാളെ ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് (കൊച്ചുവേളി) സ്പെഷൽ ഫെയർ ട്രെയിൻ ഓടിക്കും. ഈ ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് 24ന് വൈകിട്ട് മടങ്ങുകയും ചെയ്യും. ഇരുവശങ്ങളിലേക്കും ഓരോ സർവീസ്. ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു.
ബയ്യപ്പനഹള്ളി ടെർമിനൽ–തിരുവനന്തപുരം നോർത്ത് സ്പെഷൽ (കൊച്ചുവേളി)(06507)
നാളെ രാത്രി 11ന് ബയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെട്ട് 24ന് വൈകിട്ട് 4.30നു തിരുവനന്തപുരം നോർത്തിലെത്തും. ബെംഗളൂരുവിൽ കെആർ പുരം (11.10), ബംഗാർപേട്ട് (11.55) എന്നിവിടങ്ങളിൽ നിർത്തും. സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചിങ്ങവനം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവയാണ് മറ്റു സ്റ്റോപ്പുകൾ.
തിരുവനന്തപുരം നോർത്ത്–ബയ്യപ്പനഹള്ളി ടെർമിനൽ (06508)
24ന് വൈകിട്ട് 5.55ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 25ന് രാവിലെ 11.15ന് ബെംഗളൂരുവിലെത്തും.