ADVERTISEMENT

ബെംഗളൂരു∙ പുതുവത്സര ദിനത്തിൽ ബിഎംടിസി രാത്രി 11 മുതൽ പുലർച്ചെ 2 വരെ ബസ് സർവീസ് നടത്തും. ബ്രിഗേഡ് റോഡിൽ നിന്ന് ഇലക്ട്രോണിക് സിറ്റി, ജിഗനി, സർജാപുര, കെങ്കേരി കെഎച്ച്ബി ക്വാർട്ടേഴ്സ്, ജനപ്രിയ ടൗൺഷിപ്, നെലമംഗല എന്നിവിടങ്ങളിലേക്കും എംജി മെട്രോ സ്റ്റേഷന് മുന്നിൽ നിന്ന്  യെലഹങ്ക, ബാഗലൂർ, ഹൊസ്കോട്ടെ, ചന്നസന്ദ്ര, കാടുഗോഡി, ബനശങ്കരി എന്നിവിടങ്ങളിലേക്കുമാണ് സർവീസുകൾ. മജസ്റ്റിക്, കെആർ മാർക്കറ്റ്, ശിവാജിനഗർ, കോറമംഗല, കാടുഗോഡി, കെങ്കേരി, സുമനഹള്ളി, ഗോരെഗുണ്ഡപാളയ, യശ്വന്തപുര, യെലഹങ്ക, ശാന്തിനഗർ, ബനശങ്കരി, ഹെബ്ബാൾ, സിൽക്ക് ബോർഡ് എന്നിവിടങ്ങളിൽ നിന്നും രാത്രി അധിക സർവീസ് ഉണ്ടായിരിക്കും.

English Summary:

Bengaluru BMTC extends night bus services. The extended service will run from 11 PM on New Year's Day to 2 AM, covering numerous key routes across the city.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com