നടി ദീപയുടെ മരണം: ഐഫോൺ കണ്ടെത്തി; കാമുകനെ ചോദ്യംചെയ്യും
Mail This Article
ചെന്നൈ ∙ കഴിഞ്ഞ ദിവസം ജീവനൊടുക്കിയ തമിഴ് നടി ദീപ(പോളിൻ ജെസിക്ക– 29)യുടെ കാണാതായ ഐഫോൺ കണ്ടെടുത്തു. നേരത്തേ ലഭിച്ച മറ്റ് 3 മൊബൈൽ ഫോണുകളിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ കാമുകൻ സിറാജുദ്ദീനെ ചോദ്യം ചെയ്തേക്കുമെന്ന് കോയമ്പേട് പൊലീസ് പറഞ്ഞു. ഐഫോൺ കാണാതായത് സംശയങ്ങൾക്കിടയാക്കിയതോടെ നടത്തിയ അന്വേഷണത്തിലാണു സിറാജുദ്ദീൻ സമ്മാനിച്ചതായിരുന്നു ഇതെന്നു കണ്ടെത്തിയത്.
ദീപയുടെ മരണം ശേഷം വീടിന്റെ വാതിൽ തകർത്ത് ആദ്യം അകത്തു കടന്ന പ്രഭാകരൻ എന്നയാളാണ് ഇത് കൈവശപ്പെടുത്തിയിരുന്നത്. ആത്മഹത്യയ്ക്ക് മുൻപ് സിറാജുദ്ദീനുമായി ദീപ വഴക്കിട്ടിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു. വീട്ടിൽ നിന്നു ചില ആഭരണങ്ങളും നഷ്ടപ്പെട്ടതായി പരാതിയുണ്ട്. ഇക്കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് വിരുഗംപാക്കത്തെ വീട്ടിൽ ദീപയെ മരിച്ച നിലയിൽ കണ്ടെത്തിയത്.