ADVERTISEMENT

ചെന്നൈ ∙ തിരുപ്പത്തൂർ ആമ്പൂരിനടുത്ത് ലോറിക്കു പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവിനു ദാരുണാന്ത്യം. തിരുവല്ല തേവേരി മണപ്പുറത്ത് പരേതനായ ബാബു ജോർജിന്റെ മകൻ നിലേഷ് ബാബു (39) ആണു മരിച്ചത്. സംസ്കാരം നാളെ 12നു കിൽപ്പോക്ക് സെമിത്തേരിയിൽ. സിറ്റി ബാങ്ക് ഉദ്യോഗസ്ഥനായ നിലേഷ് കുടുംബത്തിനൊപ്പം പെരുങ്കുടി രാജീവ് നഗറിലായിരുന്നു താമസം. ഏലഗിരിയിലേക്കുള്ള യാത്രയ്ക്കിടെ രാവിലെ 10 മണിയോടെ ദേശീയപാതയിൽ ആമ്പൂർ മേമ്പലത്തായിരുന്നു അപകടം.

ഡ്രൈവർ ആണു കാറോടിച്ചിരുന്നത്. നിലേഷും മുന്നിലും ഭാര്യ അപൂർവ പിൻ സീറ്റിലുമാണ് ഇരുന്നത്. ഇടിയുടെ ആഘാതത്തിൽ തലയ്ക്കു ഗുരുതര പരുക്കേറ്റ നിലേഷ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഡ്രൈവർ ഹരീഷ് (22) ചികിൽസയിലാണ്.   വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണു പ്രാഥമിക നിഗമനം. അപൂർവയ്ക്കു കാര്യമായ പരുക്കുകളില്ല. സംഭവത്തിൽ പൊലീസ് കേസെടുത്തു. മറിയാമ്മയാണു നിലേഷിന്റെ മാതാവ്. മകൾ: ഇവ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com