കെ.കെ.ശൈലജ പൊതുപ്രവർത്തകർക്കു മാതൃക: കനിമൊഴി
Mail This Article
×
ചെന്നൈ ∙ മന്ത്രിയെന്ന നിലയിൽ കെ.കെ.ശൈലജയുടെ പ്രവർത്തനങ്ങൾ പൊതു പ്രവർത്തകർക്കു മികച്ച മാതൃകയാണെന്ന് കനിമൊഴി എംപി. കേരള മുൻ ആരോഗ്യമന്ത്രി ശൈലജയും മഞ്ജു സാറ രാജനും ചേർന്നു രചിച്ച ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ എന്ന പുസ്തകത്തിന്റെ ചെന്നൈയിലെ പ്രകാശനം നിർവഹിക്കുകയായിരുന്നു കനിമൊഴി.
ചെറിയ കാര്യങ്ങളുടെ പോലും വിശദാംശങ്ങൾ പഠിക്കാനും അർഹരായവർക്കെല്ലാം അംഗീകാരം നൽകാനും ശൈലജ കാണിച്ച ആർജവം പ്രശംസനീയമാണെന്നും കനിമൊഴി പറഞ്ഞു. പ്രകൃതി ഫൗണ്ടേഷന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രകാശന ചടങ്ങിൽ മദ്രാസ് ഹൈക്കോടതി റിട്ട. ജഡ്ജി പ്രഭാ ശ്രീദേവൻ മോഡറേറ്ററായി. പ്രകൃതി ഫൗണ്ടേഷൻ സ്ഥാപകൻ രൺവീർ ഷാ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.