പിതൃദിനം ആഘോഷിച്ച് കൊരട്ടൂർ മലയാളി സൗഹൃദവേദി
Mail This Article
×
ചെന്നൈ ∙ കൊരട്ടൂർ മലയാളി സൗഹൃദവേദി പിതൃദിനം ആഘോഷിച്ചു. പ്രസിഡന്റ് സി.ഇന്ദുകലാധരൻ അധ്യക്ഷത വഹിച്ചു. ആരംഭകാലം മുതലുള്ള അംഗങ്ങളായ എസ്.ജനാർദനൻ, സി.സേതുമാധവൻ, സി.മോഹനദാസൻ എന്നിവരെ ആദരിച്ചു. സംഘടനയിലുള്ള കുട്ടികൾക്ക് ആവശ്യമായ വൈദ്യസഹായം, സ്കൂൾ ഫീസ് എന്നിവ നൽകി. സീനിയർ വൈസ് പ്രസിഡന്റ് പ്രകാശ്, ഓർഗനൈസിങ് സെക്രട്ടറി അനുകുമാർ, സെക്രട്ടറിമാരായ ലിജേഷ്, കമ്മിറ്റി അംഗങ്ങളായ സുരേഷ്ബാബു, പുഷ്പജൻ, രാജൻ, ദേവസ്സിക്കുട്ടി, സതീഷ്, ശ്രീലത, നളിനി, ബീന സന്തോഷ്, ശ്യാമള, സ്നേഹ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.