ADVERTISEMENT

ചെന്നൈ∙105 രൂപ മാത്രം അക്കൗണ്ടിലുണ്ടായിരുന്ന ടാക്സി ഡ്രൈവർക്ക് ബാങ്കിലെ സാങ്കേതികപ്പിഴവ് സമ്മാനിച്ചത് 9000 കോടി രൂപ. ചെന്നൈയിൽ ടാക്സി ഓടിക്കുന്ന പഴനി നെയ്കാരപ്പട്ടി സ്വദേശി രാജ്കുമാർ അപ്രതീക്ഷിതമായി കോടിപതിയായെങ്കിലും അര മണിക്കൂർ മാത്രമാണ് അദ്ഭുതം നിലനിന്നത്.

കഴിഞ്ഞ 9ന് ഉച്ചയ്ക്ക് 3 മണിയോടെയാണ് അക്കൗണ്ടിൽ 9000 കോടിയെത്തിയെന്ന സന്ദേശം ലഭിച്ചത്. ആരോ പറ്റിക്കാൻ ശ്രമിച്ചതാണെന്നാണ് ആദ്യം കരുതിയത്. പരീക്ഷണമായി സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് 21,000 രൂപ അയച്ചു. സുഹൃത്തിന് പണം ലഭിച്ചതോടെ കോടികൾ സ്വപ്നമല്ലെന്ന് ബോധ്യമായി. അപ്പോഴേക്കും, തമിഴ്നാട് മെർക്കെന്റയിൽ ബാങ്കിൽ നിന്നു വിളിയെത്തി. അബദ്ധത്തിൽ പണം അക്കൗണ്ടിലെത്തിയതാണെന്നും ഒരു രൂപ പോലും ചെലവാക്കരുതെന്നും നിർദേശിക്കുകയും ചെയ്തു. എന്നാൽ, സുഹൃത്തിനു പണം അയച്ചെന്നു പറഞ്ഞതോടെ ബാങ്ക് അധികൃതർ ഭീഷണിപ്പെടുത്തിയെന്ന് രാജ്കുമാർ പറയുന്നു. 

ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചു. തുടർന്ന്, ബാങ്ക് അധികൃതരെത്തി നടത്തിയ ചർച്ചയ്ക്കൊടുവിൽ രാജ്കുമാർ കൈമാറ്റം ചെയ്ത 21,000 രൂപ ബാങ്ക് വേണ്ടെന്നുവച്ചു. കാർ വാങ്ങാൻ വായ്പ അനുവദിക്കാമെന്ന ഉറപ്പിൽ ബാങ്ക് പണം തിരികെയെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com