ADVERTISEMENT

ചെന്നൈ ∙ കന്യാകുമാരി അടക്കമുള്ള തെക്കൻ ജില്ലകളിലേക്കുള്ള ട്രെയിൻ യാത്രാ സമയം ഇനി ഒരു മണിക്കൂർ കുറയും. സംസ്ഥാനത്തെ ഏറ്റവും വലിയ റെയിൽ വികസന പദ്ധതി യാഥാർഥ്യത്തിലേക്ക്. ചെന്നൈ–കന്യാകുമാരി റെയിൽപാത ഇരട്ടിപ്പിക്കലാണ് 26 വർഷത്തിനു ശേഷം പൂർത്തിയാകുന്നത്. യാത്രാ സമയത്തിലെ കുറവ് കേരളത്തിന്റെ തെക്കൻ മേഖലയിലേക്കുള്ള മലയാളികൾക്കും ഗുണകരമാകും.

രണ്ടര പതിറ്റാണ്ടിന്റെ കാത്തിരിപ്പ്
വടക്ക് ചെന്നൈ മുതൽ തെക്ക് കന്യാകുമാരി വരെയുള്ള യാത്രാ സൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 1998ലാണ് പാതയിരട്ടിപ്പിക്കൽ ആരംഭിച്ചത്. എന്നാൽ പലവിധ കാരണങ്ങളാൽ പദ്ധതി ഇഴഞ്ഞു. 2021ൽ മധുര വരെയുള്ള ഇരട്ടിപ്പിക്കൽ പൂർത്തിയാക്കി. മധുര–തിരുനെൽവേലി–നാഗർകോവിൽ‌–കന്യാകുമാരി പാത നിർമാണം പിന്നാലെ ആരംഭിച്ചെങ്കിലും കോവിഡ് അടക്കമുള്ള പ്രതിബന്ധങ്ങൾ വീണ്ടും നിർമാണം വൈകിപ്പിച്ചു. നിലവിൽ എല്ലാ നിർമാണ പ്രവർത്തനങ്ങളും പരീക്ഷണ ഓട്ടവും പൂർത്തിയാക്കി. റെയിൽവേയുടെ പച്ചക്കൊടി ലഭിക്കുന്നതോടെ ഇരട്ടപ്പാതയിലൂടെ സർവീസുകൾ ആരംഭിക്കും. ഇരട്ടപ്പാത യാഥാർഥ്യമാകുന്നതോടെ യാത്രാ സൗകര്യങ്ങളിലും മാറ്റങ്ങളുണ്ടാകും. സമയത്തിൽ ഒരു മണിക്കൂറോളം കുറവുണ്ടാകുമെന്നതാണു പ്രധാന നേട്ടം. ട്രെയിനുകൾ പിടിച്ചിടുന്നതിലെ കാലതാമസം ഒഴിവാക്കി കൂടുതൽ ട്രെയിനുകൾ ഓടിക്കാമെന്നതുമാണു മറ്റൊരു ഗുണം.

മലയാളികൾക്കും നേട്ടം
മലയാളികൾക്ക് ഏറെ സന്തോഷവും ആശ്വാസവും പകരുന്നതാണ് ഇരട്ടപ്പാത. മധുര വഴിയുള്ള യാത്രാ സമയം കൂടുതലാണെന്നതിനാൽ മിക്ക യാത്രക്കാരും പാലക്കാട് വഴിയാണു നിലവിൽ തിരുവനന്തപുരം, കൊല്ലം ഭാഗങ്ങളിലേക്കു പോകുന്നത്. മധുര വഴിയുള്ള യാത്രാ സമയം കുറയുന്നതോടെ കൂടുതൽ പേർക്ക് ഈ പാതയിലേക്കു മാറാനാകും. ഉത്സവ സീസണുകളിൽ അടക്കം പാലക്കാട് വഴിയുള്ള ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാൻ വലിയ ബുദ്ധിമുട്ടാണെന്നിരിക്കെ കൂടുതൽ യാത്രാ മാർഗങ്ങൾ ലഭിക്കുന്നതു സൗകര്യമാകും. ട്രെയിനിന്റെ വേഗം ഭാവിയിൽ വർധിച്ചേക്കുമെന്നതിനാൽ യാത്രാ സമയത്തിൽ ഇനിയും കുറവുണ്ടാകാൻ സാധ്യതയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com