ADVERTISEMENT

ചെന്നൈ∙ തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡുകളുടെ പരിശോധനയിൽ തമിഴ്നാട്ടിൽ ഇതുവരെ 173.85 കോടി രൂപ പിടികൂടിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു. മതിയായ രേഖകളില്ലാതെ കൊണ്ടുപോയ ആഭരണങ്ങളടക്കം 1,083 കോടി രൂപയുടെ മറ്റു വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. 6.67 കോടി രൂപയുടെ മദ്യവും പിടിച്ചെടുത്തതിൽ ഉൾപ്പെടുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 4,861 പരാതികൾ സി വിജിൽ ആപ് വഴി ലഭിച്ചതായും സത്യബ്രത സാഹു പറഞ്ഞു.

നഗരത്തിൽ 708 പ്രശ്നസാധ്യതാ ബൂത്തുകൾ
നഗരത്തിലെ 3,726 പോളിങ് ബൂത്തുകളിൽ 708 എണ്ണം പ്രശ്നസാധ്യതയുള്ളവയായി കണ്ടെത്തിയിട്ടുണ്ടന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ ജെ.രാധാകൃഷ്ണൻ പറഞ്ഞു. ഇതിൽ 22 എണ്ണം അതീവ പ്രശ്നസാധ്യതാ ബൂത്തുകളാണ്. ഈ ബൂത്തുകളിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു. എല്ലാ പ്രശ്നസാധ്യതാ ബൂത്തുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും സൂക്ഷ്മനിരീക്ഷകരുടെ മേൽനോട്ടത്തിൽ നിരന്തര നിരീക്ഷണം നടത്താനുള്ള സംവിധാനം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

വോട്ട് ചെന്നൈയിലേക്ക് മാറ്റി ഗവർണർ രവി
ബിഹാർ സ്വദേശിയായ തമിഴ്നാട് ഗവർണർ ആർ.എൻ.രവിയുടെയും ഭാര്യ ലക്ഷ്മിയുടെയും വോട്ടുകൾ ചെന്നൈയിലേക്കു മാറ്റി. ഇന്ന് രാവിലെ 11ന് വേളാച്ചേരി റോഡിലെ അഡ്വന്റ് ക്രിസ്ത്യൻ മിഡിൽ സ്കൂളിലുള്ള ബൂത്തിൽ ഗവർണറും ഭാര്യയും വോട്ട് രേഖപ്പെടുത്തുമെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. വോട്ടെടുപ്പ് ദിവസം സ്വന്തം നാട്ടിൽ പോയി വോട്ടു ചെയ്യുകയായിരുന്നു മുൻ ഗവർണർമാരുടെ പതിവ്. ഡിഎംകെയുടെ കടുത്ത വിമർശകനായ രവി തമിഴ്നാട്ടിലേക്ക് വോട്ടവകാശം മാറ്റിയത് ചർച്ചയായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com