ADVERTISEMENT

ചെന്നൈ ∙ കനത്ത വെയിലും ചൂടും മൂലം വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുമ്പോഴും സൗരോർജ ഉൽപാദനത്തിൽ തമിഴ്നാട് മികവു തുടരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച 40.50 ദശലക്ഷം യൂണിറ്റ് വൈദ്യുതി സൗരോർജത്തിലൂടെ സംസ്ഥാനം ഉൽപാദിപ്പിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉപഭോഗമുള്ള തമിഴ്നാട്ടിൽ ഉഷ്ണതരംഗം, പൊതുതിരഞ്ഞെടുപ്പ്, ഐപിഎൽ മത്സരങ്ങൾ തുടങ്ങിയവ മൂലം വൈദ്യുതി ആവശ്യം 20,341 മെഗാവാട്ടെന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി.

ടാൻജെഡ്കോയുടെ സ്വന്തം താപവൈദ്യുതി ശേഷി 4,320 മെഗാവാട്ടാണ്. സെൻട്രൽ ജനറേറ്റിങ് സ്റ്റേഷനുകളിൽ (സിജിഎസ്) സംസ്ഥാന വിഹിതം, ദീർഘകാല, ഹ്രസ്വകാല വൈദ്യുതി വാങ്ങൽ കരാറുകൾ എന്നിവ വഴി 16,417.38 മെഗാവാട്ടാണു സംസ്ഥാനത്തിനു ലഭിക്കുക. പവർ എക്‌സ്‌ചേഞ്ചുകളിൽ നിന്നു വാങ്ങിയും കാറ്റ്, സൗരോർജം തുടങ്ങിയവയിലൂടെയും ലഭ്യതയിലെ കുറവ് നികത്തുകയാണു പതിവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com