ADVERTISEMENT

ചെന്നൈ ∙ എംടിസി ബസ്, മെട്രോ, സബേർബൻ ട്രെയിൻ എന്നിവയിൽ യാത്ര ചെയ്യുന്നതിനുള്ള ഒറ്റ ടിക്കറ്റ് സംവിധാനം യാഥാർഥ്യത്തിലേക്ക് അടുക്കുന്നു. ആദ്യ ഘട്ടമായി ബസിലും െമട്രോയിലും ഒരേ ടിക്കറ്റ് ഉപയോഗിച്ചു യാത്ര ചെയ്യുന്നതിനുള്ള സൗകര്യം ഡിസംബർ മുതൽ ലഭ്യമാക്കും. മാർച്ചോടെ സബേർബൻ ട്രെയിനുകളും ഈ സംവിധാനത്തിന്റെ ഭാഗമാകും.

നഗരയാത്രയ്ക്ക് ഒറ്റ ടിക്കറ്റ് സംവിധാനം നടപ്പാക്കാൻ ചെന്നൈ യൂണിഫൈഡ് മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി (സിയുഎംടിഎ) വർഷങ്ങളായി ശ്രമിക്കുന്നുണ്ട്. ഇത് യാഥാർഥ്യമാകുന്നതോടെ ഈ ടിക്കറ്റ് ഉപയോഗിച്ച് ബസ്, മെട്രോ, സബേർബൻ എന്നിവയിൽ മാറിക്കയറി യാത്ര ചെയ്യാം.

പ്രത്യേക മൊബൈൽ ആപ്പ് വഴിയാണു ടിക്കറ്റ് ലഭിക്കുക. യാത്ര പുറപ്പെടുന്ന സ്ഥലം മുതൽ അവസാനിക്കുന്ന സ്ഥലം വരെയുള്ള ടിക്കറ്റ് എടുത്ത ശേഷം ബസിലോ ട്രെയിനിലോ മാറിമാറി യാത്ര ചെയ്യാൻ സാധിക്കും. ക്യുആർ കോഡ് ടിക്കറ്റ് ആണു യാത്രക്കാർക്കു ലഭിക്കുക. ആപ്പ് ഉപയോഗിച്ച് എംടിസി ബസ്, മെട്രോ, സബേർബൻ, എംആർടിഎസ് ട്രെയിനുകളുടെ തൽസമയ ലൊക്കേഷനും അറിയാനാകും.

English Summary:

Chennai to Launch Single Ticket System for Buses, Metro, and Trains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com