ADVERTISEMENT

 ചെന്നൈ ∙ ശതാബ്ദി വർഷത്തിൽ 11 പുതിയ പട്ടുസാരികൾ പുറത്തിറക്കി ആർഎംകെവി സിൽക്സ്. ലോകത്താദ്യമായി നാലായിരത്തിലേറെ നിറങ്ങൾ ഉപയോഗിച്ചു പൂർണമായി നിർമിച്ച സാരികളിൽ, നിറം നൽകാനും ഡൈ ചെയ്യാനും പ്രകൃതിദത്ത േചരുവകളാണ് ഉപയോഗിച്ചിട്ടുള്ളത്. കലംകാരി ബോർഡർ ഡിസൈനോടു കൂടിയുള്ള സാരികൾക്കു പുറമേ മണ്ഡല ചിത്രകല, ഭുജോടി നെയ്ത്ത്, അപൂർവ നിറമായ വിറിഡിയൻ എന്നിവയിൽ നിന്നെല്ലാം പ്രചോദനം ഉൾക്കൊണ്ടുള്ള സാരികളാണു പുറത്തിറക്കിയത്.

പരമ്പരാഗത പട്ടുസാരികളേക്കാൾ 40 ശതമാനം കട്ടി കുറഞ്ഞവയാണെന്നും ധരിക്കുമ്പോൾ മുൻപൊരിക്കലുമില്ലാത്ത പുതുമ അനുഭവപ്പെടുമെന്നും ആർഎംകെവി സിൽക്സ് മാനേജ്മെന്റ് അവകാശപ്പെട്ടു. നൂറാം വർഷത്തിലേക്കു കടക്കുന്ന സ്ഥാപനത്തിന് ചെന്നൈയിൽ ടി നഗർ, വടപളനി നെക്സസ് വിജയ മാൾ, വേളാച്ചേരി ഫീനിക്സ് മാൾ എന്നിവയ്ക്കു പുറമേ തിരുനെൽവേലി, കോയമ്പത്തൂർ, ബെംഗളൂരു എന്നിവിടങ്ങളിലും ഷോറൂമുകളുണ്ട്.

English Summary:

Experience luxury redefined with RMKV Silks' new collection of 11 silk sarees. Each saree is a testament to the brand's century-long legacy, crafted with natural dyes and featuring intricate designs inspired by traditional Indian art forms.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com