ADVERTISEMENT

ചെന്നൈ ∙ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സഹോദരി സെൽവിയുടെ ഭർത്താവും മുൻ കേന്ദ്രമന്ത്രി മുരശ്ശൊലി മാരന്റെ ഇളയ സഹോദരനുമായ സെൽവം (85– മുരശ്ശൊലി സെൽവം) അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലമാണു മരണം. സംസ്കാരം ഇന്നു നടക്കും.

ഡിഎംകെയുടെ മുഖപത്രമായ മുരശ്ശൊലിയുടെ മുൻ എഡിറ്ററാണ്.  ‘സിലന്തി’ എന്ന പേരിൽ ഒട്ടേറെ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. അസുഖബാധിതനാകുന്നത് വരെ ലേഖനങ്ങൾ തയാറാക്കുന്നതിൽ സജീവമായിരുന്നു. ചെന്നൈ ഗോപാലപുരത്തെ കരുണാനിധിയുടെ വസതിയിലെത്തി ഒട്ടേറെപ്പേർ ആദരാഞ്ജലി അർപ്പിച്ചു.

English Summary:

Veteran journalist and DMK leader Selvam, brother-in-law of Chief Minister MK Stalin, passed away in Bengaluru. He was the former editor of party mouthpiece Murasoli and a prolific writer known by his pen name 'Silanthi'.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com