ADVERTISEMENT

ചെന്നൈ ∙ എംടിസി ബസ്, സബേർബൻ ട്രെയിൻ, മെട്രോ ട്രെയിൻ എന്നീ പൊതു ഗതാഗത മാർഗങ്ങളിൽ ഒറ്റ ടിക്കറ്റ് ഉപയോഗിച്ചുള്ള യാത്രാ സംവിധാനം ഉടൻ നടപ്പാക്കുമെന്ന് ഗതാഗത സെക്രട്ടറി കെ.ഫനീന്ദ്ര റെഡ്ഡി അറിയിച്ചു.  ഇതിനാവശ്യമായ സാങ്കേതിക സംവിധാനം ഒരുക്കുന്നതു പുരോഗമിക്കുകയാണെന്നും പറഞ്ഞു. ഒറ്റ ടിക്കറ്റ് സംവിധാനം നടപ്പാക്കുന്നത് വൈകുന്നുവെന്ന ആരോപണങ്ങൾ‌ക്കിടെയാണ് സെക്രട്ടറിയുടെ വിശദീകരണം. നാഷനൽ കോമൺ മൊബിലിറ്റി കാർഡ് (എൻസിഎംസി) കാർഡ് ഉപയോഗിച്ചാണ് ഒറ്റ ടിക്കറ്റ് യാത്രാ സൗകര്യം ഒരുക്കുക. എസ്ബിഐയുമായി ചേർന്ന് മെട്രോയിൽ ഈ കാർഡ് നിലവിൽ ഉപയോഗിക്കുന്നുണ്ട്. എംടിസി ബസുകളിലും എസ്ഇടിസി ബസുകളിലും ഡെബിറ്റ് കാർഡ് ഉപയോഗിച്ചു ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യം നിലവിലുണ്ട്.

English Summary:

Chennai residents can soon look forward to hassle-free travel with a single-ticket system encompassing MTC buses, suburban trains, and metro trains. Transportation Secretary K. Phanindra Reddy confirmed the development of the necessary technical infrastructure, utilizing the National Common Mobility Card (NCMC).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com