ശബരിമല സ്പെഷൽ ട്രെയിൻ സർവീസ് ഇന്നുമുതൽ
Mail This Article
ചെന്നൈ ∙ ശബരിമല തീർഥാടകർക്കായി ദക്ഷിണ റെയിൽവേ ചെന്നൈയിൽ നിന്ന് ഏർപ്പെടുത്തിയ സ്പെഷൽ ട്രെയിൻ സർവീസുകൾ ഇന്നുമുതൽ ഓടിത്തുടങ്ങും. സെൻട്രലിൽ നിന്നു കൊല്ലത്തേക്കും തിരിച്ചുമാണു സ്പെഷൽ സർവീസ്. ഇന്നു വൈകിട്ട് 3.10നു പുറപ്പെടുന്ന ട്രെയിനിൽ (06117) സ്ലീപ്പർ കോച്ചിലെ മുഴുവൻ ടിക്കറ്റുകളും തീർന്നു. അതേസമയം, തേഡ് ഇക്കോണമി എസി, തേഡ് എസി അടക്കമുള്ള എസി കോച്ചുകളിൽ ധാരാളം ടിക്കറ്റുകൾ ലഭ്യമാണ്. ട്രെയിൻ നാളെ രാവിലെ 6.20നു കൊല്ലത്തെത്തും. 25, ഡിസംബർ 2, 9, 16, 23, 30, ജനുവരി 6, 13 തീയതികളിലും സർവീസുണ്ടാകും.
നാളെമുതൽ സർവീസ് നടത്തുന്ന ട്രെയിനിൽ (06111) സ്ലീപ്പർ, എസി കോച്ചുകളിൽ നൂറിലേറെ ടിക്കറ്റുകൾ ലഭ്യമാണ്. 19, 26, ഡിസംബർ 3, 10, 17, 24, 31, ജനുവരി 7, 14 തീയതികളിൽ രാത്രി 11.20നു ചെന്നൈയിൽ നിന്നു പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 2.30നു കൊല്ലത്തെത്തും. തേഡ് എസി കോച്ച് മാത്രമുള്ള ഗരീബ്‌രഥ് ട്രെയിൻ (06119) 20, 27, ഡിസംബർ 4, 11, 18, 25, ജനുവരി 1, 8, 15 തീയതികളിൽ ചെന്നൈയിൽ നിന്നു വൈകിട്ട് 3.10നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 6.20നു കൊല്ലത്തെത്തും.
23നു രാത്രി 11.20നു പുറപ്പെടുന്ന ട്രെയിനിൽ (06113) തേഡ് എസിയിൽ ടിക്കറ്റ് നില ആർഎസിയിലേക്കു കടന്നു. സ്ലീപ്പറിൽ നൂറിലേറെ ടിക്കറ്റുകൾ ലഭ്യമാണ്. 30, ഡിസംബർ 7, 14, 21, 28 ജനുവരി 4, 11, 18 തീയതികളിലും സർവീസുണ്ട്.എല്ലാ ട്രെയിനുകൾക്കും പെരമ്പൂർ, തിരുവള്ളൂർ, ആർക്കോണം, കാട്പാടി, ജോലാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
എസ്ഇടിസി വക 4 സർവീസുകൾ
ചെന്നൈയിൽ നിന്നുള്ള ശബരിമല തീർഥാടകർക്കായി ദിവസേന 4 സർവീസുകളാണ് എസ്ഇടിസി ഓടിക്കുന്നത്. കിലാമ്പാക്കം, കോയമ്പേട് എന്നീ ബസ് ടെർമിനസുകളിൽ നിന്നാണ് 2 വീതം ബസുകളുള്ളത്. കിലാമ്പാക്കത്ത് നിന്ന് ഉച്ചയ്ക്ക് 2.30, 3.00 കോയമ്പേടിൽ നിന്ന് 2.00, 3.00 എന്നീ സമയത്താണു ബസ് പുറപ്പെടുക. ജനുവരി 16 വരെയുള്ള ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് ചെയ്യാം.ചില ബസുകളിൽ മുഴുവൻ സീറ്റുകളിലേയും ബുക്കിങ് തീർന്നിട്ടുണ്ട്. ബുക്കിങ്ങിന് വെബ്സൈറ്റ്: www.tnstc.in