ADVERTISEMENT

ചെന്നൈ ∙ആവഡിക്കു സമീപം ഹിന്ദു കോളജ് റെയിൽവേ സ്റ്റേഷനിൽ മദ്യലഹരിയിൽ അഴിഞ്ഞാടുകയും യാത്രക്കാരെ മർദിക്കുകയും ചെയ്ത സംഘത്തിലെ പ്രായപൂർത്തിയാകാത്ത ആളടക്കം 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒട്ടേറെ യാത്രക്കാർക്ക് ആക്രമണത്തിൽ പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ വൈദ്യുതി വകുപ്പ് ജീവനക്കാരൻ പരമശിവത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   ഇന്നലെ രാവിലെ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിന്ന യാത്രക്കാരെയാണ് 5 അംഗ സംഘം ആക്രമിച്ചത്.

കയ്യിൽ പൈപ്പുകളും ഇരുമ്പു കമ്പിയും ട്യൂബ് ലൈറ്റുകളുമായി സ്റ്റേഷനിൽ പ്രവേശിച്ച സംഘം കണ്ണിൽ കണ്ടവരെയെല്ലാം ആക്രമിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. എതിർ വശത്തെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 3 പേർ പിടിയിലായത്. ഇവരിൽ ഒരാൾ 14 വയസ്സുള്ള വിദ്യാർഥിയാണെന്ന് പൊലീസ് പറഞ്ഞു. മറ്റു 2 പേർക്കായി അന്വേഷണം ശക്തമാക്കി. വിദ്യാർഥികൾ റെയിൽവേ സ്റ്റേഷനുകളിൽ പ്രശ്നമുണ്ടാക്കുന്നത് മേഖലയിലെ സ്ഥിരം സംഭവമാണ്.

English Summary:

A shocking incident unfolded at Chennai's Hindu College Railway Station as a group of individuals, allegedly under the influence of alcohol, unleashed violence upon unsuspecting passengers. Swift action by the police, aided by eyewitness accounts and video footage, led to the arrest of three suspects, one of whom is a minor. The incident has raised concerns about public safety and the recurring issue of student-related disturbances at railway stations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com