ADVERTISEMENT

ചെന്നൈ ∙ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഭാഗമായി ചെന്നൈ നഗരത്തിന്റെ സമീപ പ്രദേശങ്ങളിൽ 11 മുതൽ കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കാഞ്ചീപുരം, ചെങ്കൽപെട്ട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളത്. ചെന്നൈയിൽ മിതമായ മഴയ്ക്കും ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മയിലാടുതുറ, നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ, പുതുക്കോട്ട, രാമനാഥപുരം ജില്ലകളിൽ അതിശക്തമായ മഴ പെയ്തേക്കുമെന്നു കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

English Summary:

Heavy rain is expected in the suburbs of Chennai starting tomorrow due to a low pressure area forming over the Bay of Bengal. The Chennai Meteorological Center has issued an alert, predicting heavy to very heavy rainfall in Kanchipuram and Chengalpattu districts while Chennai city may experience moderate to isolated heavy rainfall.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com