കെഎസ്ആർടിസി ബസിൽ പോകാം നാട്ടിലേക്ക്
Mail This Article
ചെന്നൈ ∙ ക്രിസ്മസിന് പൊതുഗതാഗത മാർഗത്തിലൂടെ നാടണയാൻ മലയാളികൾക്ക് ഇനി ആശ്രയം കെഎസ്ആർടിസി ബസുകൾ. ചെന്നൈയിൽനിന്നു കോട്ടയത്തേക്കും എറണാകുളത്തേക്കുമുള്ള ബസുകളിലാണു ടിക്കറ്റുള്ളത്. അതേസമയം, തിരുവനന്തപുരം ഭാഗത്തേക്ക് ദിവസേനയുള്ള 6 ട്രെയിനുകൾ അടക്കം നിലവിൽ ലഭ്യമായ ട്രെയിനുകളിലൊന്നും ടിക്കറ്റില്ല. മലബാറിലേക്കു ദിവസേനയുള്ള 4 ട്രെയിനുകളിലും ടിക്കറ്റില്ല. കഴിഞ്ഞ ദിവസം എസി കോച്ചുകളുടെ എണ്ണം കൂട്ടിയ കൊല്ലം സ്പെഷൽ ട്രെയിനിലെ മുഴുവൻ ടിക്കറ്റുകളും അതിവേഗം കാലിയായി. 10 ജനറൽ കോച്ചുകൾ വെട്ടിച്ചുരുക്കി ഒരു സെക്കൻഡ് എസി, 4 തേഡ് എസി കോച്ചുകളാണ് അധികമായി ഉൾപ്പെടുത്തിയത്.
ട്രെയിൻ ടിക്കറ്റിന് തൽകാൽ ബുക്കിങ്
∙ തിരുവനന്തപുരം ഭാഗത്തേക്ക്–തിരുവനന്തപുരം എക്സ്പ്രസ് (വൈകിട്ട് 3.20), മെയിൽ (വൈകിട്ട് 7.30), അനന്തപുരി (വൈകിട്ട് 7.50), ഗുരുവായൂർ എക്സ്പ്രസ് (രാവിലെ 9.45), എസി സൂപ്പർഫാസ്റ്റ് (വൈകിട്ട് 4), കൊച്ചുവേളി എസി സ്പെഷൽ (വൈകിട്ട് 7.30), കൊല്ലം എക്സ്പ്രസ് (വൈകിട്ട് 5), കൊല്ലം സ്പെഷൽ (രാത്രി 11.20), ആലപ്പി എക്സ്പ്രസ് (രാത്രി 8.55)
∙ മംഗളൂരു ഭാഗത്തേക്ക്–വെസ്റ്റ് കോസ്റ്റ് (ഉച്ചയ്ക്ക് 1.25), മംഗളൂരു സൂപ്പർഫാസ്റ്റ് (വൈകിട്ട് 4.20), മെയിൽ (രാത്രി 8.10), മംഗളൂരു എക്സ്പ്രസ് (രാത്രി 11.50)
ഗുരുവായൂർ ട്രെയിനെന്ന ആവശ്യം ശക്തമാക്കി ഫെയ്മ
ചെന്നൈയിൽ നിന്ന് സേലം, കോയമ്പത്തൂർ, തൃശൂർ വഴി ഗുരുവായൂരിലേക്ക് പുതിയ ട്രെയിൻ അനുവദിക്കണമെന്ന ആവശ്യം ശക്തമാക്കി ഫെയ്മ. ഇതു സംബന്ധിച്ചു കേന്ദ്ര റെയിൽവേ മന്ത്രിക്കു നൽകിയ നിവേദനത്തിൽ ഇടപെട്ട് സമ്മർദം ചെലുത്താൻ കേരള സർക്കാർ തയാറാകണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് നോർക്ക റൂട്സ് വഴി ഫെയ്മ നിവേദനം നൽകി.
സംസ്ഥാന ഘടകം പ്രസിഡന്റ് എസ്.ജനാർദനൻ, ദേശീയ ട്രഷറർ ഇന്ദു കലാധരൻ, സെക്രട്ടറി എൽ.സജികുമാർ, ട്രഷറർ ദേവി മുകുന്ദൻ, ജോയിന്റ് സെക്രട്ടറി എ.ജയരാജൻ തുടങ്ങിയവർ പങ്കെടുത്തു. നേരത്തെ ഇതേ ആവശ്യമുന്നയിച്ച് ഫെയ്മ പ്രമേയം പാസാക്കിയിരുന്നു. എഗ്‌മൂറിൽ നിന്ന് തിരുച്ചിറപ്പള്ളി, മധുര, തിരുവനന്തപുരം, എറണാകുളം വഴി ഗുരുവായൂരിലേക്കുള്ള എക്സ്പ്രസ് സമയക്കൂടുതൽ മൂലം തീർഥാടകർക്ക് ഉപകാരപ്പെടുന്നില്ലെന്നു പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
പ്രത്യേകം ഓർമിക്കാൻ
∙എറണാകുളത്തേക്ക് ദിവസേനയുള്ള സർവീസ് പുറപ്പെടുന്നത് രാത്രി 8.30നു കിലാമ്പാക്കത്ത് നിന്ന്. സ്പെഷൽ സർവീസ് വൈകിട്ട് 6.30നു കിലാമ്പാക്കത്ത് നിന്ന്. സേലം, പാലക്കാട്, തൃശൂർ വഴിയാണു യാത്ര(ഇരു സർവീസുകളിലും ഇന്നത്തെ മുഴുവൻ ടിക്കറ്റുകളും കാലിയായി)
∙ 21ന് സ്പെഷൽ ബസിൽ 9 സീറ്റ്, സ്ഥിരം സർവീസിൽ 1 സീറ്റ്
∙ 22ന് സ്പെഷൽ ബസിൽ 32 സീറ്റ്, സ്ഥിരം ബസിൽ ടിക്കറ്റില്ല
∙ 23ന് സ്പെഷൽ ബസിൽ 26 സീറ്റ്, സ്ഥിരം ബസിൽ 2 സീറ്റുകൾ മാത്രം
∙ 24ന് സ്പെഷൽ ബസിൽ 39 സീറ്റുകൾ, സ്ഥിരം ബസിൽ ടിക്കറ്റില്ല
∙ കോട്ടയത്തേക്ക് ഇന്നു മുതൽ 22 വരെയുള്ള സ്പെഷൽ സർവീസിൽ ടിക്കറ്റുകൾ ലഭ്യം
∙ വൈകിട്ട് 6നു കിലാമ്പാക്കത്ത് നിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 7.10നു കോട്ടയത്ത് എത്തും. തിണ്ടിവനം, വില്ലുപുരം, തേനി, കമ്പം, കുമളി, പീരുമേട്, മുണ്ടക്കയം, പൊൻകുന്നം വഴിയാണു സർവീസ്.
∙ ടിക്കറ്റ് ബുക്കിങ്ങിന് www.keralartc.com. വിവരങ്ങൾക്ക് 0471–2463799, 9447071021, cr.ksrtc@kerala.gov.in (ഇ–മെയിൽ)