ADVERTISEMENT

ചെന്നൈ ∙ ഒരു രൂപ നാണയമായാലും ലക്ഷങ്ങൾ വില വരുന്ന ഐഫോൺ ആയാലും ക്ഷേത്ര ഭണ്ഡാരത്തിൽ വീണാൽ പിന്നെ അതു ദൈവത്തിന്റേതാണെന്ന് തമിഴ്നാട് േദവസ്വം വകുപ്പ്. തിരുപ്പോരൂർ ശ്രീ കന്തസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനിടെ അബദ്ധത്തിൽ ഭണ്ഡാരത്തിൽ വീണ ഐഫോൺ തിരികെ നൽകാൻ ആവശ്യപ്പെട്ട ഭക്തനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഭണ്ഡാരം തുറന്ന് പുറത്തെടുത്ത ഫോണിലെ മുഴുവൻ വിവരങ്ങളും ലഭ്യമാക്കാമെന്നും എന്നാൽ ഫോൺ മടക്കി നൽകാൻ നിയമം അനുവദിക്കുന്നില്ലെന്നും അധികൃതർ ഉടമയെ അറിയിച്ചു. ക്ഷേത്രത്തിൽ നേരിട്ടെത്തിയ ദേവസ്വം മന്ത്രി പി.കെ.ശേഖർ ബാബു, വകുപ്പിന്റെ നിലപാട് ആവർത്തിച്ചു. നഷ്ടപരിഹാരം നൽകാനാകുമോയെന്ന കാര്യം ഉദ്യോഗസ്ഥരുമായി ആലോചിച്ചു തീരുമാനിക്കുമെന്നും അറിയിച്ചു.

English Summary:

iPhone lost in temple hundi highlights donation laws. Tamil Nadu's Devaswom Department explained that once an offering enters the hundi, it legally belongs to the deity, regardless of value.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com