ചുറ്റുവട്ടം അവാർഡ് സെമിനാർ പരമ്പര 14ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
Mail This Article
കോഴിക്കോട് ∙ മനോരമ ഓൺലൈൻ– മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ‘ചുറ്റുവട്ടം അവാർഡി’നോട് അനുബന്ധിച്ച് നടത്തുന്ന സെമിനാർ പരമ്പരയുടെ ഉദ്ഘാടനം 14ന്. കോഴിക്കോട് ഗേറ്റ്‌വേ ഹോട്ടലിൽ ഉച്ചകഴിഞ്ഞ് 2.30ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പരിപാടി ഉദ്ഘാടനം ചെയ്യും. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ എം.പി. അഹമ്മദ് മുഖ്യാതിഥി ആയിരിക്കും.
‘കേരളീയ സമൂഹത്തിൽ റസിഡന്റസ്് അസോസിയേഷനുകളുടെ പങ്ക്’ എന്ന വിഷയത്തിൽ വിദഗ്ധർ ക്ളാസുകൾ നയിക്കും. മലബാർ മേഖലയിലെ തിരഞ്ഞെടുക്കപ്പെട്ട റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും.
കേരളത്തിലെ മികച്ച റസിഡന്റ്സ് അസോസിയേഷനെ കണ്ടെത്താൻ മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന മത്സരാധിഷ്ഠിത തിരഞ്ഞെടുപ്പാണ് ചുറ്റുവട്ടം അവാർഡ്. റജിസ്ട്രേഷനുള്ള റസിഡന്റ്സ് - ഫ്ലാറ്റ് അസോസിയേഷനുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഒരു ലക്ഷം, മുക്കാൽ ലക്ഷം, അര ലക്ഷം രൂപ വീതമുള്ള സമ്മാനത്തുകയും സർട്ടിഫിക്കറ്റും ട്രോഫിയും ഉൾപ്പെടുന്ന പ്രധാന സമ്മാനങ്ങൾക്കൊപ്പം മേഖലാതല സമ്മാനങ്ങളും പ്രശംസാ പത്രങ്ങളുമാണ് വിജയികൾക്ക് നൽകുക. കൂടുതൽ വിവരങ്ങൾ: ഫോൺ: 8129500388,
www.chuttuvattomawards.com