ചുറ്റുവട്ടം അവാർഡ്: മധ്യമേഖല സെമിനാർ 24ന് ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്യും
Mail This Article
കൊച്ചി ∙ മനോരമ ഓൺലൈൻ– മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ‘ചുറ്റുവട്ടം അവാർഡി’നോട് അനുബന്ധിച്ച് നടത്തുന്ന സെമിനാർ പരമ്പരയുടെ രണ്ടാംഘട്ട ഉദ്ഘാടനം 24ന്. കൊച്ചി പനമ്പള്ളി നഗറിലെ മലയാള മനോരമ ഓഫിസിൽ രാവിലെ 11.00ന് ഹൈബി ഈഡൻ എംപി പരിപാടി ഉദ്ഘാടനം ചെയ്യും. ‘കേരളീയ സമൂഹത്തിൽ റസിഡന്റസ്് അസോസിയേഷനുകളുടെ പങ്ക്’ എന്ന വിഷയത്തിൽ വിദഗ്ധർ ക്ളാസുകൾ നയിക്കും. തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 8129500388,
∙ എന്താണ് ചുറ്റുവട്ടം അവാർഡ്?
കേരളത്തിലെ മികച്ച റസിഡൻസ് അസോസിയേഷനെ കണ്ടെത്താൻ മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന മത്സരാധിഷ്ഠിത തിരഞ്ഞെടുപ്പാണ് ചുറ്റുവട്ടം അവാർഡ്. റജിസ്ട്രേഷൻ ഉള്ള ഫ്ളാറ്റുകൾക്കും റസിഡൻസ് അസോയിയേഷനുകൾക്കും മത്സരത്തിൽ പങ്കെടുക്കാം. ഒരു ലക്ഷം, മുക്കാൽ ലക്ഷം, അര ലക്ഷം രൂപ വീതമുള്ള സമ്മാനത്തുകയും സർട്ടിഫിക്കറ്റും ട്രോഫിയും ഉൾപ്പെടുന്ന പ്രധാന സമ്മാനങ്ങൾക്കൊപ്പം മേഖലാതല സമ്മാനങ്ങളും പ്രശംസാ പത്രങ്ങളുമാണ് വിജയികൾക്ക് നൽകുക.
∙ ഇത്തവണത്തെ മൽസരം
വിശപ്പുരഹിത സമൂഹം
മാലിന്യ സംസ്കരണം
മികച്ച നികുതിദായകൻ
സ്ത്രീശാക്തീകരണം
മികച്ച യുവജന പദ്ധതികൾ എന്നീ വിഷയങ്ങളിലൂന്നിയാണ്.
വിജയികളെ കണ്ടെത്താൻ അസോസിയേഷൻ ഭാരവാഹികളും അംഗങ്ങളുമായി നടത്തുന്ന മുഖാമുഖങ്ങൾ, വിവിധ വിഷയങ്ങളിലെ വിദഗ്ധരുമായുള്ള കൂടിക്കാഴ്ച തുടങ്ങിയവ ഇതിനോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. മൽസരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടുന്ന അസോസിയേഷനുകളിൽ വിദഗ്ധ സമിതി നേരിട്ടു നടത്തുന്ന പരിശോധന, അസോസിയേഷൻ നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ തുടങ്ങിയവ വിധിനിർണയത്തിൽ വിലയിരുത്തപ്പെടും.
മികവു കാട്ടുന്ന അസോസിയേഷനുകളിലെ ഭാരവാഹികളുമായുള്ള മുഖാമുഖത്തിന്റെയും അതാത് അസോസിയേഷനുകളിൽ വിദഗ്ധ സമിതി നടത്തുന്ന സന്ദർശനത്തിന്റെയും അടിസ്ഥാനത്തിലാണ് വിജയികളെ പ്രഖ്യാപിക്കുക.