ചുറ്റുവട്ടം അവാർഡ് 2023–24: ഫൈനൽ റൗണ്ടിൽ 38 റസിഡന്റ്സ് അസോസിയേഷനുകൾ
Mail This Article
കോട്ടയം ∙ മനോരമ ഓൺലൈൻ ചുറ്റുവട്ടം അവാർഡ് 2023–24 ന്റെ ഫൈനൽ റൗണ്ടിൽ പ്രവേശിച്ച റസിഡന്റ്സ് അസോസിയേഷനുകളുടെ ചുരുക്ക പട്ടികയായി. കേരളത്തിലെ 14 ജില്ലകളിൽനിന്നുമായി 38 അസോസിയേഷനുകളാണ് ഫൈനൽ റൗണ്ടിൽ എത്തിയത്. അസോസിയേഷൻ ഭാരവാഹികളുമായി വിദഗ്ധർ ഉൾപ്പെട്ട ജൂറി പാനൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു തിരഞ്ഞെടുപ്പ്. ഈ അസോസിയേഷനുകളിൽ നേരിട്ട് നടത്തുന്ന സന്ദർശനത്തിനു ശേഷമാകും വിജയികളെ പ്രഖ്യാപിക്കുക. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചുറ്റുവട്ടം അവാർഡിന് രണ്ടായിരത്തിലധികം അസോസിയേഷനുകൾ റജിസ്റ്റർ ചെയ്തിരുന്നു.
1) വിശപ്പുരഹിത സമൂഹം, 2) മാലിന്യ സംസ്കരണം, 3) സ്ത്രീശാക്തീകരണം, 4) ഉത്തരവാദിത്തമുള്ള നികുതിദായകൻ, 5) യുവജനങ്ങൾക്കായുള്ള പദ്ധതികൾ എന്നീ വിഷയങ്ങളിലൂന്നിയായിരുന്നു ഇത്തവണ മൽസരം. ഒരു ലക്ഷം, മുക്കാൽ ലക്ഷം, അര ലക്ഷം രൂപ വീതമുള്ള സമ്മാനത്തുകയും സർട്ടിഫിക്കറ്റും ട്രോഫിയും ഉൾപ്പെടുന്ന പ്രധാന സമ്മാനങ്ങൾക്കൊപ്പം മേഖലാതല സമ്മാനങ്ങളും പ്രശംസാ പത്രങ്ങളുമാണ് വിജയികൾക്ക് നൽകുക.
ഫൈനൽ റൗണ്ടിൽ പ്രവേശിച്ച റസിഡന്റ്സ് അസോസിയേഷനുകൾ
തിരുവനന്തപുരം: 1) കടയിൽ മുടുമ്പു, 2) ജനതാ, 3) വാലഞ്ചേരി, 4) പൂജപ്പുര ഉണ്ണിനഗർ, 5) ചേന്തി.
കൊല്ലം: 6) ഏദൻനഗർ, 7) റെയിൻബോ നഗർ, 8) ഐശ്വര്യ.
പത്തനംതിട്ട: 9) മുണ്ടിയപ്പള്ളി, 10) വൈപ്പിൻനഗർ.
ആലപ്പുഴ: 11) കുടപ്പുറം 12) സാഫല്യം.
കോട്ടയം: 13) ശക്തിനഗർ, 14) കോടിമത, 15) ശാന്തിനഗർ, 16) മറ്റപ്പള്ളിക്കുന്ന്.
ഇടുക്കി: 17) പെരുക്കോണി, 18) ന്യൂമാൻ.
എറണാകുളം: 19) വൈറ്റില, 20) കോതക്കുളങ്ങര, 21) ചത്താരി, 22) പനമ്പള്ളിനഗർ.
തൃശൂർ: 23) ഉദയാനഗർ, 24) കെകെ റോഡ്.
പാലക്കാട്: 25) അക്ഷരാനഗർ, 26) ലക്ഷ്മി ഹൗസിങ് കോളനി.
മലപ്പുറം: 27) ചൈതന്യ, 28) അത്താണി, 29) താഴ്‍വാരം.
കോഴിക്കോട്: 30) വഴിപോക്ക്-കോറോത്തുമൂല, 31) പുതിയറ നേതാജി റോഡ്, 32) നന്മ.
വയനാട്: 33) വിനായക.
കണ്ണൂർ: 34) ഇടച്ചേരി, 35) ഒറ്റത്തെങ്ങ്, 36) സ്നേഹസംഗമം.
കാസർകോട്: 37) ചിന്മയ കോളനി, 38) തേജസ് കോളനി.
ചുറ്റുവട്ടം അവാർഡ് – ഫൈനൽ റൗണ്ട് വരെ
സംസ്ഥാനത്തെ റജിസ്ട്രേഷൻ ഉള്ള ഫ്ളാറ്റുകൾക്കും റസിഡൻസ് അസോയിയേഷനുകൾക്കുമായിരുന്നു മത്സരത്തിൽ റജിസ്റ്റർ ചെയ്യാൻ അവസരം. 2022–23 വര്‍ഷത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്നു. തുടർന്ന് രണ്ടാംഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുമായി വിദഗ്ധ സമിതി കുടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന കൂടിക്കാഴ്ചയിൽ പ്രവർത്തനങ്ങളും പദ്ധതികളും അവതരിപ്പിക്കാൻ അവസരം നൽകി. അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അസോസിയേഷനുകളിൽ വിദഗ്ധ സമിതിയുടെ സന്ദർശനമുണ്ടാവും. തുടർന്നാണ് വിജയികളെ തീരുമാനിക്കുക.