ADVERTISEMENT

കാസർകോട്∙ മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് സംഘടിപ്പിക്കുന്ന ചുറ്റുവട്ടം അവാർഡ് 2023-24 ന്റെ ഫൈനൽ റൗണ്ടിൽ എത്തിയ റസിഡന്റ്സ് അസോസിയേഷനുകളിൽ ജൂറി പ്രതിനിധികളുടെ സന്ദർശനത്തിനു കാസർകോട് തുടക്കം. ജില്ലയിൽ നിന്ന് അവസാന ഘട്ടത്തിലേക്ക് എത്തിയ വിദ്യാനഗർ ചിന്മയ കോളനി, ബോവിക്കാനം തേജസ് കോളനി റസിഡന്റ്സ് അസോസിയേഷനുകളുടെ പ്രവർത്തനം സംഘം നേരിട്ടു വിലയിരുത്തി. മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ രണ്ടു അസോസിയേഷനുകളും കാഴ്ചവച്ചിട്ടുണ്ട്. 

chuttuvattom-award-kasaragod-2

ചുറ്റുവട്ടം ജൂറി പ്രതിനിധി സംഘം ഇന്ന് ഫൈനൽ റൗണ്ടിൽ എത്തിയ കണ്ണൂർ ജില്ലയിലെ അസോസിയേഷനുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തും. ഇടച്ചേരി, ഒറ്റത്തെങ്ങ്, സ്നേഹസംഗമം റസിഡന്റ്സ്  അസോസിയേഷനുകളാണ് ജില്ലയിൽ നിന്നു ഫൈനൽ റൗണ്ടിൽ എത്തിയത്.

കേരളത്തിലെ മികച്ച റസിഡന്റ്സ് അസോസിയേഷനെ കണ്ടെത്താനുള്ള ചുറ്റുവട്ടം അവാർഡിന്റെ ഫൈനൽ റൗണ്ടിലേക്ക് 14 ജില്ലകളിൽ നിന്നായി 38 റസിഡന്റ്സ് അസോസിയേഷനുകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ചുറ്റുവട്ടം അവാർഡിന് രണ്ടായിരത്തിലധികം അസോസിയേഷനുകൾ റജിസ്റ്റർ ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com