ADVERTISEMENT

കൊച്ചി ∙ പത്തനാപുരം ഗാന്ധിഭവനു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സഹായഹസ്തം വീണ്ടും. കോവിഡ് 19 ലോക് ഡൗൺ മൂലം സാമ്പത്തിക പ്രതിസന്ധി അലട്ടുമ്പോഴാണു യൂസഫലി 25 ലക്ഷം രൂപ നൽകിയത്. ദൈനംദിന ചെലവുകൾക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും തുക ചെലവഴിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ഗാന്ധിഭവന്റെ പ്രവർത്തനങ്ങൾക്കു നൽകുന്ന ഒരു കോടിയിലേറെ രൂപയുടെ പ്രതിവർഷ ഗ്രാൻഡിനു പുറമേയാണ് 25 ലക്ഷം.

ഗാന്ധിഭവൻ അന്തേവാസികൾക്കു 15 കോടിയിലേറെ രൂപ ചെലവിട്ടു യൂസഫലി നിർമിക്കുന്ന ബഹുനില മന്ദിരത്തിന്റെ ജോലി നടക്കുകയാണെന്നു ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ പറഞ്ഞു. ഗാന്ധിഭവന്റെ പത്തനാപുരം സെന്ററിലും കൊല്ലം മുതൽ കാസർകോടു വരെയുള്ള ജില്ലകളിലെ 12 ശാഖകളിലുമായി 1200 പേരാണു താമസിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com