ADVERTISEMENT

കൊച്ചി ∙ ഹോമിയോപ്പതി വകുപ്പിന്റെയും എറണാകുളം ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ജില്ലാ ഹോമിയോ ആശുപത്രിയിൽ ടെലി കൺസൽറ്റേഷൻ ആരംഭിച്ചു. കോവിഡ് അനന്തര ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പോസ്റ്റ് കോവിഡ് ഹോമിയോപ്പതി സെന്ററും ടെലി കൺസൽറ്റേഷനും ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. ടി.ജെ. വിനോദ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യ പ്രഭാഷണം നടത്തി.

ചികിത്സ, ഹോമിയോപ്പതി ഇമ്യൂൺ ബൂസ്റ്റർ കഴിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ എന്നിവയ്ക്കായി ജില്ലാ ഹോമിയോ ആശുപത്രിയുടെ ഹെൽപ് ലൈൻ പ്രയോജനപ്പെടുത്താമെന്നു ഹോമിയോപ്പതി ഡിഎംഒ ഡോ. ലീനാ റാണി അറിയിച്ചു. ഹെൽപ് ലൈൻ നമ്പർ: 94965 28045 (രാവിലെ 9 മുതൽ 2 വരെ). ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എം.ജെ. ജോമി, സെക്രട്ടറി അജി ഫ്രാൻസിസ്, ആശുപത്രി സൂപ്രണ്ട് ഡോ. സൂസൻ മത്തായി ആലുങ്കൽ ആർഎംഒ ഡോ. സ്മിത ആർ. മേനോൻ തുടങ്ങിയവർ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com