ADVERTISEMENT

പറവൂർ ∙ ഞായർ ഉച്ച കഴിഞ്ഞു പറവൂരിൽ നിന്നൊരു ഫോൺ കോൾ പോയി; തിരുവനന്തപുരത്തേക്ക്. കോളിന്റെ ഒരറ്റത്തു ചലച്ചിത്ര താരം സലിം കുമാറും മറ്റേയറ്റത്തു നിയുക്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും.

സലിം കുമാർ: സതീശൻ ചേട്ടാ, ആശംസകൾ...

വി.ഡി.സതീശൻ: സലിമേ, സന്തോഷം. ഞാൻ ശനിയാഴ്ച വിളിച്ചിരുന്നെങ്കിലും കിട്ടിയില്ല. അറിഞ്ഞു കാണുമെന്ന് അറിയാം. എന്നാലും പറയണമല്ലോ. സലിമിനെ വിളിക്കണമെന്ന് ഓഫിസിൽ പറഞ്ഞേൽപ്പിച്ചിരുന്നു.

സലിം: വിളിച്ചിരുന്നു ചേട്ടാ. പ്രവർത്തകരൊക്കെ വലിയ ആവേശത്തിലാണ്. ചെല്ലാനത്തു പോയതു വളരെ നന്നായി.

സതീശൻ: ചെല്ലാനം വിഷയം അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയെ കണ്ടു സംസാരിക്കുകയും നിയമസഭയിൽ ഉന്നയിക്കുകയും ചെയ്യും. വളരെ കഷ്ടമാണ് അവരുടെ കാര്യം. പ്രശ്നത്തിനു ശാശ്വത പരിഹാരം കാണേണ്ടതുണ്ട്. സലിം വീട്ടിൽ ഉണ്ടല്ലോ അല്ലേ. ഷൂട്ടിങ് എല്ലാം നിർത്തിവച്ചിരിക്ക‌ുകയല്ലേ?

സലിം: വീട്ടിൽ തന്നെയുണ്ട്. ലോക്ഡൗൺ കഴിഞ്ഞാലും ഷൂട്ടിങ് സജീവമാകാൻ കുറച്ചുകൂടി കഴിയണം. 

സതീശൻ: കുറച്ചു നാൾ കൂടി കഴിഞ്ഞിട്ടു പുറത്തേയ്ക്കിറങ്ങിയാൽ മതി. ഷൂട്ടിങ് സെറ്റിലെത്തിയാലും സലിം വളരെ ശ്രദ്ധിക്കണം.

സലിം: ചേട്ടൻ ഓർക്കുന്നുണ്ടോയെന്ന് അറിയിച്ചില്ല. 1986 ൽ ഞാൻ മാല്യങ്കര കോളജിൽ പ്രീഡിഗ്രിക്കു പഠിക്കുന്ന സമയത്താണു നമ്മൾ തമ്മിൽ ആദ്യമായി കണ്ടത്.  അന്നു സതീശൻ ചേട്ടനായിരുന്നു യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ. മഹാരാജാസ് കോളജിന്റെ മുന്നിൽ വച്ചു പ്രഫസറാണ് ‘ഇതാണു വി.ഡി.സതീശൻ’ എന്നു പറഞ്ഞു പരിചയപ്പെടുത്തിയത്.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com