ADVERTISEMENT

നെടുമ്പാശേരി ∙ കോവിഡ് കാലത്തും മുടക്കമില്ലാതെ മൂന്നു നേരവും അശരണർക്ക് അന്നം വിളമ്പി മാതൃകയാവുകയാണ് അത്താണിയിലെ വീരഹനുമാൻ കോവിൽ. വർഷങ്ങളായി ഇവിടെ ദിവസം 2 നേരം സൗജന്യമായി ഭക്ഷണം വിളമ്പുന്നു.  കൂടാതെ ചെങ്ങമനാട് സർക്കാർ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം എത്തിച്ചു നൽകുകയും ചെയ്തിരുന്നു.  ഭക്ഷണം പൊതിഞ്ഞ് ഇവരുടെ വീടുകളിൽ എത്തിച്ചു നൽകുകയാണിപ്പോൾ.

ആരോഗ്യ പ്രവർത്തകർക്കും സന്നദ്ധ സേവകർക്കും ഇവിടെ നിന്നു ഭക്ഷണം നൽകുന്നു. നെടുമ്പാശേരി പഞ്ചായത്തിലെ കോവിഡ് ബാധിതരും ക്വാറന്റീനിലുള്ളതുമായ കുടുംബങ്ങളിലെ ഭക്ഷണ വിതരണം കൂടി ക്ഷേത്രം ഏറ്റെടുത്തിരിക്കുകയാണ്. ഇതിനു പുറമേ ആലുവ മണപ്പുറത്തെയും വഴിയോരങ്ങളിലെയും യാചകർക്കും ഭക്ഷണം നൽകുന്നുണ്ടെന്നു കോവിൽ ട്രസ്റ്റ് ചെയർമാൻ ഗോപൻ ചെങ്ങമനാട് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com